Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ഫോണെടുത്ത് ധോനിയെ വിളിക്കണം മിസ്റ്റർ, റിഷഭ് പന്തിന് രക്ഷപ്പെടാനുള്ള വഴി പറഞ്ഞുകൊടുത്ത് സെവാഗ്

ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്

M S Dhoni

അഭിറാം മനോഹർ

, തിങ്കള്‍, 5 മെയ് 2025 (18:07 IST)
ഐപിഎല്ലില്‍ മോശം ഫോം തുടരുന്ന ലഖ്‌നൗ നായകന്‍ റിഷഭ് പന്തിന് ഫോം തിരിച്ചുപിടിക്കാനുള്ള ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. താനും രാജ്യാന്തര കരിയറില്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും അന്ന് തന്റെ മികച്ച പ്രകടനങ്ങളുടെ വീഡിയോകള്‍ കണ്ടാണ് ആത്മവിശ്വാസം വീണ്ടെടുത്തതെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.
 
 എനിക്ക് തോന്നുന്നത് റിഷഭ് പന്തും ഇത്തരത്തില്‍ ചെയ്യണമെന്നാണ്. അത് അവന്റെ ആത്മവിശ്വാസം ഉയര്‍ത്തും. നമ്മള്‍ പതിവായി ചെയ്യുന്ന പല കാര്യങ്ങളും നമ്മള്‍ പലപ്പോഴും മറക്കും. കാര്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നതിന് മുന്‍പുള്ള റിഷഭ് പന്തിനെയല്ല നമ്മള്‍ കാണുന്നത്. 2006-2007 കാലത്ത് ഞാനും ഇത്തരം അവസ്ഥയിലൂടെ പോയിട്ടുണ്ട്. അന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് വരെ പുറത്തായി. അന്ന് ദ്രാവിഡ് പറഞ്ഞത് ഫോമിലുള്ളപ്പോള്‍ പതിവായി ചെയ്യുന്ന എന്തെങ്കിലും നീ ഒഴിവാക്കി കാണും എന്നാണ്. കാരണം നമ്മള്‍ അസ്വസ്ഥരാകുമ്പോള്‍ പതിവായി ചെയ്യുന്ന പലതും മറക്കും. അത് പലപ്പോഴും സ്‌കോറിങ്ങിനെയും ബാധിക്കും. അന്ന് എന്റെ തന്നെ മികച്ച പ്രകടനങ്ങളുടെ വീഡിയോകള്‍ കണ്ടാണ് ആത്മവിശ്വാസം വീണ്ടെടുത്തത്.
 
അതുപോലെ റിഷഭ് പന്തിന് ചെയ്യാനുള്ള മറ്റൊരു കാര്യം കയ്യില്‍ മൊബൈലുണ്ടെങ്കില്‍ ആരെയെങ്കിലും വിളിച്ച് സംസാരിക്കുക എന്നതാണ്. ബെഗറ്റീവ് ആയ ചിന്തകളെ മാറ്റാന്‍ കഴിയുന്ന പല മുന്‍താരങ്ങളുമുണ്ട്. ധോനിയാണ് അവന്റെ റോള്‍ മോഡല്‍. അതുകൊണ്ട് തന്നെ അവന്‍ ധോനിയെ വിളിച്ച് സംസാരിക്കട്ടെ. ഇത്തരം കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ പറ്റിയ ആളാണ് ധോനി. ധോനിയുമായി സംസാരിച്ചാല്‍ അത് റിഷഭ് പന്തിന്റെ സമ്മര്‍ദ്ദം അകറ്റുമെന്നും സെവാഗ് പറഞ്ഞു. അതേസമയം അടുത്ത സൗഹൃദമുള്ള താരങ്ങള്‍ ടീമിലില്ലാത്തതും പന്തിനെ ബാധിക്കുനതായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ ഷോണ്‍ പൊള്ളാക്കും അഭിപ്രായപ്പെട്ടു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാർഷിക റാങ്കിംഗ് പുറത്തിറക്കി ഐസിസി: ഏകദിനത്തിലും ടി20യിലും ഇന്ത്യ തന്നെ നമ്പർ വൺ, ടെസ്റ്റിൽ കനത്ത തിരിച്ചടി