Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bat Size Checks in IPL: 'ബാറ്റ് പരീക്ഷ'യില്‍ തോറ്റ് നരെയ്‌നും നോര്‍ക്കിയയും; ബിസിസിഐ പരിഷ്‌കാരം ചര്‍ച്ചയാകുന്നു, വീതി കൂടരുത്

ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ രണ്ട് താരങ്ങളുടെ ബാറ്റുകള്‍ 'അളവ് പരിശോധന'യില്‍ പരാജയപ്പെട്ടു

Bat Size Check IPL

രേണുക വേണു

, ബുധന്‍, 16 ഏപ്രില്‍ 2025 (12:15 IST)
Bat Size Check IPL

Bat Size Checks in IPL: ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ട് ഐപിഎല്ലിലെ ബാറ്റ് പരിശോധന. പുതിയതായി ക്രീസിലെത്തുന്ന കളിക്കാരുടെ ബാറ്റ് ഓണ്‍ഫീല്‍ഡ് അംപയര്‍മാരാണ് പരിശോധിക്കുന്നത്. ബിസിസിഐ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരം. 
 
ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ രണ്ട് താരങ്ങളുടെ ബാറ്റുകള്‍ 'അളവ് പരിശോധന'യില്‍ പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ബാറ്റ് മാറ്റേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരെയ്ന്‍, പതിനൊന്നാമനായി ക്രീസിലെത്തിയ അന്റിച്ച് നോര്‍ക്കിയ എന്നിവരുടെ ബാറ്റുകളാണ് 'അളവ് പരിശോധന'യില്‍ പരാജയപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
നിശ്ചയിക്കപ്പെട്ടിരിക്കുന്ന പരിധിക്ക് അപ്പുറം ബാറ്റിന്റെ അളവ് കടക്കരുത്. ഇത്തരത്തില്‍ അളവ് വ്യത്യാസമുള്ള ബാറ്റുകള്‍ ഉപയോഗിക്കാന്‍ താരങ്ങളെ അനുവദിക്കില്ല. ബാറ്റിന്റെ ബ്ലേഡ് ഭാഗത്തിന്റെ വീതി 4.25 ഇഞ്ച്, ആഴം 2.64 ഇഞ്ച്, അരിക് 1.56 ഇഞ്ച് എന്നിവയില്‍ കൂടരുതെന്നാണ് നിയമം. 
വീതി, ഭാരം എന്നിവ കൂടിയ ബാറ്റുകള്‍ ഉപയോഗിച്ച് അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ബാറ്റര്‍മാര്‍ക്ക് സാധിക്കുന്നുണ്ടെന്നും അത് ഒഴിവാക്കാനാണ് ഇത്തരം നിയമമെന്നും ബിസിസിഐ വ്യക്തമാക്കുന്നു. ക്രിക്കറ്റ് പൂര്‍ണമായി ബാറ്റര്‍മാരുടെ കളിയായി മാറിയെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ajinkya Rahane: 'എല്ലാ പഴികളും ഞാന്‍ ഏല്‍ക്കുന്നു, വളരെ മോശം'; പഞ്ചാബിനെതിരായ തോല്‍വിയില്‍ രഹാനെ