Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോൽവിയറിയാതെ 49 മത്സരങ്ങൾ, റെക്കോർഡ് നേട്ടത്തോടെ ബയേർ ലെവർകൂസൻ യൂറോപ്പ കപ്പ് ഫൈനലിൽ

Bayer Levekussen

അഭിറാം മനോഹർ

, വെള്ളി, 10 മെയ് 2024 (15:11 IST)
Bayer Levekussen
അപരാജിത കുതിപ്പില്‍ റെക്കോര്‍ഡിട്ട് ജര്‍മന്‍ ക്ലബായ ബയേര്‍ ലെവര്‍കൂസന്‍ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാം പാദമത്സരത്തില്‍ റോമക്കെതിരെ (2-2) സമനില നേടിയതോടെ ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയം നേടിയാണ് ലെവര്‍കൂസന്‍ ഫൈനലില്‍ പ്രവേശിച്ചത്. റോമയുടെ മൈതാനത്ത് നടന്ന ആദ്യപാദ സെമിയില്‍ ലെവര്‍കൂസന്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ജയിച്ചിരുന്നു.
 
എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലുമായി ലെവര്‍കൂസന്‍ പരജായമറിയാതെ പൂര്‍ത്തിയാക്കുന്ന 49മത് മത്സരമായിരുന്നു ഇത്. ഇതോടെ യൂറോപ്പിലെ മേജര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കുന്ന ടീമെന്ന റെക്കോര്‍ഡ് ജര്‍മന്‍ ക്ലബ് സ്വന്തമാക്കി. 1963-65 കാലഘട്ടത്ത് പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്ക കുറിച്ച റെക്കോര്‍ഡാണ് ബയേര്‍ ലെവര്‍കൂസന്‍ മറികടന്നത്. മെയ് 23ന് നടക്കുന്ന യൂറോപ്പ കപ്പ് ഫൈനലില്‍ അറ്റ്‌ലാന്റയാണ് ലെവര്‍കൂസന്റെ എതിരാളികള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലേ ഓഫിൽ കയറുന്നതിനല്ല, കളിക്കുന്നത് ആത്മാഭിമാനം കാക്കാൻ, ഇനിയും ആരാധകരെ നിരാശപ്പെടുത്താനാകില്ല: കോലി