ധര്‍മ്മശാലയില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ വീണ്ടും നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി ബൗളര്‍ ദിഗ്വേഷ് റാത്തി. സീസണില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെ നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനില്‍ ബിസിസിഐ പിഴ വിധിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണയും ഇത് റാത്തി ആവര്‍ത്തിച്ചിരുന്നു.
ഇന്നലെ ലഖ്‌നൗവിനായി പന്തെറിഞ്ഞ ദിഗ്വേഷ് 4 ഓവറില്‍ 46 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് നേടിയത്. മോശം ദിവസമായിരുന്നിട്ടും മികച്ച ഫോമില്‍ ബാറ്റ് വീശിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരിനെയും ഓപ്പണര്‍ പ്രഭ്‌സിമ്രാനെയും പുറത്താക്കാന്‍ റാത്തിക്ക് സാധിച്ചിരുന്നു. ഈ വിക്കറ്റുകള്‍ സ്വന്തമാക്കിയതിന് ശേഷമാണ് തന്റെ ഐക്കോണിക് നോട്ട്ബുക്ക് സെലിബ്രേഷന്‍ റാത്തി ആവര്‍ത്തിച്ചത്.
മുന്‍പ് 2 തവണ ഇതേ സെലിബ്രേഷന്‍ നടത്തി മാച്ച് ഫീസിന്റെ 50 ശതമാനം താരം പിഴയായി അടച്ചിരുന്നു. ബിസിസിഐ അച്ചടക്കനടപടികളെ കൂസാതെ വീണ്ടും സെലിബ്രേഷന്‍ നടത്തിയതോടെ താരത്തിനെതിരെ അച്ചടക്കനടപടികള്‍ ഉണ്ടായേക്കാനാണ് സൂചന. ഇതിന്റെ ഭാഗമായി ഏതാനും മത്സരങ്ങളില്‍ താരത്തിന് സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കരുതുന്നത്.