ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്ങ്‌സിനെതിരെ 8 വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ലഖ്‌നൗ നായകന്‍ റിഷഭ് പന്ത്. മത്സരത്തില്‍ 20-30 റണ്‍സെങ്കിലും കുറഞ്ഞാണ് ലഖ്‌നൗ ഇന്നിങ്ങ്‌സ് അവസാനിച്ചതെന്നും അങ്ങനെയല്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെയെന്നും പന്ത് വ്യക്തമാക്കി.
മത്സരശേഷം സംസാരിക്കവെയാണ് പന്ത് ഇക്കാര്യം പറഞ്ഞത്. ഈ ടോട്ടല്‍ മതിയാകുമായിരുന്നില്ല. ഞങ്ങള്‍ 20-30 റണ്‍സ് കുറഞ്ഞാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. അത് കളിയുടെ ഭാഗമാണ്. ഞങ്ങളുടെ ആദ്യത്തെ ഹോം ഗ്രൗണ്ട് മത്സരമാണ്. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ്. ഇന്നേ ദിവസം ഞങ്ങള്‍ വേണ്ടത്ര മികച്ച് നിന്നില്ല. ഇതില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് മുന്നോട്ട് പോകും. റിഷഭ് പന്ത് പറഞ്ഞു.