Digvesh Rathi: ബിസിസിഐയ്ക്ക് പുല്ലുവില, വീണ്ടും നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തി ദിഗ്‌വേഷ്, വിലക്കിന് സാധ്യത

അഭിറാം മനോഹർ
തിങ്കള്‍, 5 മെയ് 2025 (13:51 IST)
Digvesh Rathi
ധര്‍മ്മശാലയില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ വീണ്ടും നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി ബൗളര്‍ ദിഗ്വേഷ് റാത്തി. സീസണില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെ നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനില്‍ ബിസിസിഐ പിഴ വിധിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണയും ഇത് റാത്തി ആവര്‍ത്തിച്ചിരുന്നു. 
 
ഇന്നലെ ലഖ്‌നൗവിനായി പന്തെറിഞ്ഞ ദിഗ്വേഷ് 4 ഓവറില്‍ 46 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് നേടിയത്. മോശം ദിവസമായിരുന്നിട്ടും മികച്ച ഫോമില്‍ ബാറ്റ് വീശിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരിനെയും ഓപ്പണര്‍ പ്രഭ്‌സിമ്രാനെയും പുറത്താക്കാന്‍ റാത്തിക്ക് സാധിച്ചിരുന്നു. ഈ വിക്കറ്റുകള്‍ സ്വന്തമാക്കിയതിന് ശേഷമാണ് തന്റെ ഐക്കോണിക് നോട്ട്ബുക്ക് സെലിബ്രേഷന്‍ റാത്തി ആവര്‍ത്തിച്ചത്.
 
മുന്‍പ് 2 തവണ ഇതേ സെലിബ്രേഷന്‍ നടത്തി മാച്ച് ഫീസിന്റെ 50 ശതമാനം താരം പിഴയായി അടച്ചിരുന്നു. ബിസിസിഐ അച്ചടക്കനടപടികളെ കൂസാതെ വീണ്ടും സെലിബ്രേഷന്‍ നടത്തിയതോടെ താരത്തിനെതിരെ അച്ചടക്കനടപടികള്‍ ഉണ്ടായേക്കാനാണ് സൂചന. ഇതിന്റെ ഭാഗമായി ഏതാനും മത്സരങ്ങളില്‍ താരത്തിന് സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കരുതുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലി നല്ല മനുഷ്യനാണ്, സൂര്യയെ ഒളിയമ്പെയ്ത് മുഹമ്മദ് ആമിർ

40 വയസ്, ഒരു പ്രായമേ അല്ല, ദുനിത് വെല്ലാലഗെയുടെ ഒറ്റയോവറിൽ മുഹമ്മദ് നബി പറത്തിയത് 32 റൺസ്!

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

India vs Oman, Asia Cup 2025: ഗില്ലിനും ബുംറയ്ക്കും വിശ്രമം; സഞ്ജു ഓപ്പണറാകും

Asia Cup 2025: അഫ്ഗാനിസ്ഥാന്‍ പുറത്ത്; ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ ലൈനപ്പായി

അടുത്ത ലേഖനം
Show comments