Publish Date: Mon, 29 Apr 2024 (10:16 IST)
Updated Date: Mon, 29 Apr 2024 (10:19 IST)
Chennai Super Kings: സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലെ ജയത്തോടെ പ്ലേ ഓഫിലേക്ക് അടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിര്‍ണായക മത്സരത്തില്‍ 78 റണ്‍സിനാണ് ചെന്നൈ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയപ്പോള്‍ ഹൈദരബാദ് 18.5 ഓവറില്‍ 134 ന് ഓള്‍ഔട്ടായി.
ഈ സീസണില്‍ ഒന്‍പത് കളികള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് ജയവും നാല് തോല്‍വിയുമായി 10 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ചെന്നൈ. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ നിര്‍ബന്ധമായും ജയിച്ചാല്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. അതോടൊപ്പം സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ ശേഷിക്കുന്ന അഞ്ച് കളികളില്‍ മൂന്നെണ്ണത്തില്‍ തോല്‍ക്കണം. ആറാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ തോല്‍ക്കുന്നതും ചെന്നൈയുടെ പ്ലേ ഓഫ് ഉറപ്പിക്കും.