Webdunia - Bharat's app for daily news and videos

Install App

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അഭിറാം മനോഹർ
തിങ്കള്‍, 4 മാര്‍ച്ച് 2024 (17:30 IST)
തള്ളവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയുടെ സേവനം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ഐപിഎല്‍ ആദ്യഘട്ടത്തില്‍ കോണ്‍വെയ്ക്ക് കളിക്കാനാകില്ല. ഫെബ്രുവരി 23ന് ഓസീസിനെതിരെ നടന്ന രണ്ടാമത്തെ ടി20 മത്സരത്തിനിടെയായിരുന്നു 32കാരനായ താരത്തിന് പരിക്കേറ്റത്.
 
കൈവിരലില്‍ ചെറിയ പരിക്കുള്ള താരത്തിന് സര്‍ജറി ആവശ്യമായി വരുമെന്നാണ് അറിയുന്നത്. എട്ടാഴ്ച കാലത്തോളം താരത്തിന് വിശ്രമം ആവശ്യമുള്ളതായി ന്യൂസിലന്‍ഡ് ഹെഡ് കോച്ച് ഗാരി സ്‌റ്റെഡ് അറിയിച്ചു. 2022ലെ ഐപിഎല്‍ താരലേലത്തില്‍ ഒരു കോടി രൂപയ്ക്കാണ് ചെന്നൈ കോണ്‍വെയെ സ്വന്തമാക്കിയത്. 23 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 46.12 ശരാശരിയില്‍ 924 റണ്‍സ് കോണ്‍വെ ഇതിനകം നേടിയിട്ടുണ്ട്.
 
മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുന്ന ഐപിഎല്‍ 2024 സീസണില്‍ കോണ്‍വെയ്ക്ക് പകരം ന്യൂസിലന്‍ഡ് യുവതാരമായ രചിന്‍ രവീന്ദ്രയാകും ഇതോടെ ചെന്നൈയ്ക്കായി ഓപ്പണ്‍ ചെയ്യുക. റുതുരാജായിക്കും രചിന്റെ ഓപ്പണിംഗ് പങ്കാളി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറോപ്പിലെ ഫുട്ബോൾ സീസണ് ഇന്ന് തുടക്കം, പ്രീമിയർ ലീഗിലും ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും മത്സരങ്ങൾ

ശ്രേയസിനും ജയ്സ്വാളിനും ഇടമില്ല, ഏഷ്യാകപ്പ് ടീമിനെ പറ്റി സൂചന നൽകി അജിത് അഗാർക്കർ, ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി

Dewald Brevis: കൊടുങ്കാറ്റ് പോലെ ഒരൊറ്റ സെഞ്ചുറി, ടി20 റാങ്കിങ്ങിൽ 80 സ്ഥാനം മെച്ചപ്പെടുത്തി ഡെവാൾഡ് ബ്രെവിസ്

കിട്ടിയാൽ അടിച്ച് അടപ്പ് തെറിപ്പിക്കും, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്നാണ് ആഗ്രഹം: പാക് മുൻ താരം

അടുത്ത ലേഖനം
Show comments