Select Your Language

Notifications

webdunia
webdunia
webdunia
webdunia

റുതുരാജ് ഒരു മോശം ക്യാപ്റ്റനല്ല, പക്ഷേ ചെന്നൈയെ നയിക്കേണ്ടത് സഞ്ജു : പറയാൻ കാരണങ്ങളുണ്ട്, ബദരിനാഥ്

ചെന്നൈ റുതുരാജിനെ നായകസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ സിഎസ്‌കെ താരമായ സുബ്രഹ്‌മണ്യം ബദരിനാഥ്.

Ruturaj Gaikwad, IPL 2026, Chennai super kings, Sanju Samson- Ruturaj,Ayush mathre,Openers
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 5 കിരീടങ്ങളുടെ പാരമ്പര്യമുള്ള വമ്പന്‍ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പെരുമയ്‌ക്കൊത്തുള്ള പ്രകടനം നടത്താന്‍ ചെന്നൈയ്ക്കായിട്ടില്ല. ഈ സീസണില്‍ മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിച്ചെങ്കിലും 2 ജയം മാത്രമാണ് സീസണില്‍ ചെന്നൈ നേടിയിട്ടുള്ളത്. ഓപ്പണിങ്ങിലും മധ്യനിരയിലുമുള്ള താരങ്ങളുടെ മോശം പ്രകടനമാണ് ചെന്നൈയുടെ പ്രധാനകാരണം. ഇതിനിടെ ചെന്നൈ റുതുരാജിനെ നായകസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ സിഎസ്‌കെ താരമായ സുബ്രഹ്‌മണ്യം ബദരിനാഥ്.
 
 ക്യാപ്റ്റനെന്ന നിലയില്‍ റുതുരാജ് മോശമല്ലെങ്കിലും സഞ്ജു സാംസണെ നായകനാക്കുന്നതിനെ പറ്റി ചെന്നൈ ചിന്തിക്കണമെന്നാണ് ബദരീനാഥ് പറയുന്നത്. റുതുരാജ് മോശമായതുകൊണ്ടല്ല. മറിച്ച് ക്യാപ്റ്റന്‍സി ഭാരം അവന്റെ പ്രകടനത്തെ ബാധിക്കുന്നു എന്നത് കൊണ്ടാണ് ഇത് പറയുന്നത്. റുതുരാജ് വലിയ സമ്മര്‍ദ്ദത്തിലാണെന്ന് അവന്റെ മുഖത്ത് നിന്ന് തന്നെ നമുക്ക് മനസിലാക്കാന്‍ പറ്റും. റുതുരാജ് ബാറ്റിങ്ങില്‍ വെടിക്കെട്ട് പ്രകടനം നടത്തേണ്ടതുണ്ട്. 6 മത്സരങ്ങള്‍ കളിച്ചിട്ടും ഇനിയും നല്ലൊരു പ്രകടനം റുതുവിന് നടത്താനായിട്ടില്ല. യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ബദരിനാഥ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kagiso Rabada: പുകവലിച്ച് കഗിസോ റബാദ; ചോദ്യം ചെയ്ത് സഹതാരം (വീഡിയോ)