Musztafisur Delhi Capitals
ഐപിഎല്ലിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നും ഓസീസ് താരം ജേക് ഫ്രേസര്‍ മഗ്രുക് പിന്മാറിയതോടെ പകരക്കാരനെ പ്രഖ്യാപിച്ച് പുലിവാല് പിടിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. മഗ്രുക് കളിക്കില്ലെന്ന നിലപാടെടുത്തതോടെ പകരക്കാരനായി ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഡല്‍ഹി ടീമിലെടുത്തത്. മുസ്തഫിസുര്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മുസ്തഫിസുറിനെ ഐപിഎല്‍ കളിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്.
ഈ മാസം അവസാനം ബംഗ്ലാദേശിന് യുഎഇക്കെതിരെ 2 ടി20 മത്സരങ്ങളുണ്ട്. ഇതിനാല്‍ മുസ്തഫിസുര്‍ യുഎഇയിലേക്ക് പോകുമെന്നും ഐപിഎല്ലിന്റെ കാര്യം മുസ്തഫിസുര്‍ അറിയിച്ചിട്ടില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അതേസമയം മുസ്തഫിസുറിനെ ടീമിലുള്‍പ്പെടുത്തിയെന്ന ഡല്‍ഹിയുടെ പോസ്റ്റ് വന്നതോടെ വലിയ പ്രതിഷേധമാണ് ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ അനുകൂല നിലപാടാണ് ബംഗ്ലാദേശ് എടുത്തത്. ഇത് കൂടാതെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കണം എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസികളും ബംഗ്ലാദേശ് താരങ്ങളെ കളിപ്പിക്കുന്നില്ല. ഡല്‍ഹി മാത്രം അതില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മത്സരങ്ങള്‍ ആരാധകര്‍ ബോയ്‌ക്കോട്ട് ചെയ്യണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. 2022,2023 സീസണുകളില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്നു മുസ്തഫിസുര്‍. ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടിയും താരം മുന്‍പ് കളിച്ചിട്ടുണ്ട്.