Mustafizur Rahman: ടീമിലെടുത്തത് മുസ്തഫിസുറും അറിഞ്ഞില്ലേ? യുഎഇയിലേക്ക് പോകുകയാണെന്ന് താരം; ഇന്ത്യയിലേക്ക് ഇല്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
മുസ്തഫിസുറിനെ സ്വാഗതം ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു
Mustafizur Rahman: ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ ഐപിഎല്‍ കളിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. ഓസീസ് താരം ജേക് ഫ്രേസര്‍ മഗ്രുക് നാട്ടിലേക്കു മടങ്ങിയ സാഹചര്യത്തില്‍ പകരക്കാരനായി മുസ്തഫിസുര്‍ റഹ്‌മാനെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെടുത്തിരുന്നു. എന്നാല്‍ ഡല്‍ഹിക്കു വേണ്ടി കളിക്കാന്‍ മുസ്തഫിസുര്‍ ഇന്ത്യയിലേക്ക് എത്തുമോയെന്ന് ഉറപ്പില്ല.
മുസ്തഫിസുറിനെ സ്വാഗതം ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ മുസ്തഫിസുര്‍ യുഎഇയ്‌ക്കെതിരായ പര്യടനത്തിനായി യാത്ര തിരിച്ചു. യുഎഇയ്‌ക്കെതിരായ പരമ്പരയില്‍ മുസ്തഫിസുര്‍ കളിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ഐപിഎല്‍ സംഘാടകരില്‍ നിന്നോ ഫ്രാഞ്ചൈസിയില്‍ നിന്നോ ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും നേരത്തെ തീരുമാനിച്ചതു പോലെ മുസ്തഫിസുര്‍ ബംഗ്ലാദേശിനായി യുഎഇയില്‍ കളിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. മാത്രമല്ല യുഎഇയിലേക്ക് പോകുന്നതായി മുസ്തഫിസുറും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.