Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിസിസിഐ കണ്ണുരുട്ടി, യൂ ടേണടിച്ച് ദക്ഷിണാഫ്രിക്ക, താരങ്ങൾക്ക് ഐപിഎല്ലിൽ തുടരാം

SA Players IPL

അഭിറാം മനോഹർ

, വ്യാഴം, 15 മെയ് 2025 (15:23 IST)
SA Players IPL
ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കാര്യത്തിലെടുത്ത നിലപാടില്‍ മലക്കം മറിഞ്ഞ് ക്രിക്കറ്റ് സൗത്താഫ്രിക്ക. ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കണക്കിലെടുത്ത് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ 26ന് മുന്‍പ് നാട്ടില്‍ തിരിച്ചെത്തണമെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ബിസിസിഐ അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ക്രിക്കറ്റ് സൗത്താഫ്രിക്ക തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
 
ഐപിഎല്‍ ഫൈനല്‍ മത്സരം നടക്കുന്ന ജൂണ്‍ മൂന്നിന് താരങ്ങള്‍ തിരിച്ചെത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ള പരിശീലന ക്യാമ്പ് ജൂണ്‍ മൂന്നിന് തുടങ്ങുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. കഗിസോ റബാഡ, എയ്ഡന്‍ മാര്‍ക്രം, ലുങ്കി എങ്കിഡി, മാര്‍ക്കോ യാന്‍സന്‍, ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ്,കോര്‍ബിന്‍ ബോഷ്, വിയാന്‍ മുള്‍ഡര്‍,റിയാന്‍ റിക്കള്‍ട്ടണ്‍ എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ഇവരല്ലാതെയുള്ള താരങ്ങള്‍ക്ക് ഐപിഎല്ലില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mustafizur Rahman: ടീമിലെടുത്തത് മുസ്തഫിസുറും അറിഞ്ഞില്ലേ? യുഎഇയിലേക്ക് പോകുകയാണെന്ന് താരം; ഇന്ത്യയിലേക്ക് ഇല്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്