Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20യിലെ ഏറ്റവും വേഗതയാർന്ന അർധസെഞ്ചുറികൾ, ലിസ്റ്റിൽ ഇടം കൈയ്യൻ ബാറ്റർമാരുടെ ആധിപത്യം

ടി20യിലെ ഏറ്റവും വേഗതയാർന്ന അർധസെഞ്ചുറികൾ, ലിസ്റ്റിൽ ഇടം കൈയ്യൻ ബാറ്റർമാരുടെ ആധിപത്യം
, വെള്ളി, 12 മെയ് 2023 (19:17 IST)
ഐപിഎല്ലിലെ മാത്രമല്ല ടി20 ക്രിക്കറ്റിലെ തന്നെ വേഗതയാർന്ന അർധസെഞ്ചുറികളിൽ ഒന്നായിരുന്നു ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ യുവതാരം യശ്വസി ജയ്സ്വാൾ കുറിച്ചത്. ഐപിഎല്ലിലെ ഏറ്റവും വേഗതയാർന്ന അർധസെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കാനായെങ്കിലും വെറും ഒരു ബോൾ വ്യത്യാസത്തിലാണ് ടി20യിലെ ഏറ്റവും വേഗതയാർന്ന അർധസെഞ്ചുറി എന്ന നേട്ടം താരത്തിന് നഷ്ടമായത്. 12 പന്തിൽ നിന്നും അർധസെഞ്ചുറികൾ സ്വന്തമാക്കിയ ഇന്ത്യയുടെ യുവരാജ് സിംഗ് വിൻഡീസ് താരം ക്രിസ് ഗെയ്ൽ അഫ്ഗാൻ താരം ഹസ്റത്തുള്ള സസായ് എന്നിവരുടെ പേരിലാണ് ഈ റെക്കോർഡുള്ളത്.
 
ടി20യിലെ ഏറ്റവും വേഗതയാർന്ന അർധസെഞ്ചുറി നേടിയ താരങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ ആദ്യം വരുന്ന 5-6 പേരിലും ഒരൊറ്റ വലം കയ്യൻ ബാറ്റർമാർ പോലും ഇല്ല എന്നത് ശ്രദ്ധേയമാണ്. 2007ൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് 12 പന്തിൽ നേടിയ അർധസെഞ്ചുറിയാണ് ടി20യിലെ വേഗം കൂടിയ അർധസെഞ്ചുറി. പിന്നീട് വന്ന താരങ്ങൾക്കാർക്കും തന്നെ ഈ നേട്ടം മറികടക്കാനായില്ല. 12 പന്തിൽ നിന്ന് 50 തികച്ച ക്രിസ് ഗെയ്ൽ, ഹസ്റത്തുള്ള സസായ് എന്നിവരാണ് യുവരാജിന് പിന്നിലുള്ളത്. ഇവരെല്ലാം തന്നെ ഇടം കയ്യൻമാരാണ്. 13 പന്തിൽ 50 റൺസ് നേടിയിട്ടുള്ള 3 താരങ്ങളാണുള്ളത്. ഇവർ മൂന്ന് പേരും ഇടൻകയ്യന്മാർ തന്നെയാണ്.
 
മുൻ ഇംഗ്ലണ്ട് താരം മാർക്കസ് ട്രെസ്കോത്തിക്. വിൻഡീസ് താരം സുനിൽ നരെയ്ൻ എന്നിവരാണ് 13 പന്തിൽ നിന്നും 50 നേടി ലിസ്റ്റിൽ നാലും അഞ്ചും സ്ഥാനത്തുള്ളത്. 13 പന്തിൽ 50 നേടിയ ജയ്സ്വാൾ ലിസ്റ്റിൽ ആറാമതാണ്. ഇവരെല്ലാവരും ഇടം കയ്യന്മാരാണ്. 14 പന്തിൽ 50 നേടീയ ഇമ്രാൻ നസീർ, ജി എൽ ബ്രോഫി, കിറോൺ പൊള്ളാർഡ് എന്നിവരാണ് ലിസ്റ്റിലെ ആദ്യ പത്തിലുള്ള വലം കയ്യൻ ബാറ്റർമാർ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിൽ നിന്നും ഏറെ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു, റോൾ മോഡലുകളുടെ പേര് പറഞ്ഞ് യശ്വസി ജയ്സ്വാൾ