ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് 12 ലക്ഷം രൂപ പിഴ. ഗുജറാത്ത ടൈറ്റന്‍സിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ ബൗളിംഗ് പൂര്‍ത്തിയാക്കാന്‍ മുംബൈ നായകന് സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തീരുമാനം. 2025 സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെടുന്ന ആദ്യ നായകനാണ് ഹാര്‍ദ്ദിക്.
കഴിഞ്ഞ സീസണില്‍ 3 തവണ ഓവര്‍ നിരക്ക് കുറഞ്ഞതോടെ 2 തവണ പിഴയും ഒരു മത്സരവും ഹാര്‍ദ്ദിക്കിന് നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലായിരുന്നു ഹാര്‍ദ്ദിക് മൂന്നാം തവണയും കുറഞ്ഞ ഓവര്‍ നിരക്ക് വരുത്തിയത്. ഇതിനെ തുടര്‍ന്ന് ഈ സീസണിലെ ആദ്യമത്സരം ഹാര്‍ദ്ദിക്കിന് നഷ്ടമായിരുന്നു. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെതിരെ 4 വിക്കറ്റിനും തോറ്റ മുംബൈ നിലവില്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.