Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനായി ധോനി

MS Dhoni

അഭിറാം മനോഹർ

, ശനി, 29 മാര്‍ച്ച് 2025 (10:57 IST)
ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഏറ്റവും റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി മഹേന്ദ്ര സിംഗ് ധോനി. ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 16 പന്തില്‍ നിന്നും 30 റണ്‍സ് നേടിയതോടെയാണ് സുരേഷ് റെയ്‌നയെ മറികടന്ന് ധോനി ഒന്നാം സ്ഥാനത്തെത്തിയത്.
 
236 മത്സരങ്ങളില്‍ നിന്നും 4699 റണ്‍സാണ് ധോനിയുടെ പേരിലുള്ളത്. 176 മത്സരങ്ങളില്‍ നിന്നും 4687 റണ്‍സെടുത്ത സുരേഷ് റെയ്‌നയെയാണ് ധോനി മറികടന്നത്. 92 മത്സരങ്ങളില്‍ നിന്നും 2721 റണ്‍സുമായി ഫാഫ് ഡുപ്ലെസിസും 68 മത്സരനഗ്‌ളില്‍ 2433 റണ്‍സുമായി റുതുരാജ് ഗെയ്ക്ക്വാദുമാണ് ലിസ്റ്റില്‍ പിന്നിലുള്ള മറ്റ് താരങ്ങള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് , ബാറ്റിംഗിന് ഗ്രൗണ്ടിലെത്താൻ ക്ലൈമാക്സ് ആകണം