Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumbai Indians: മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി; ബുംറ വന്നാല്‍ രക്ഷപ്പെടുമോ?

സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 48), തിലക് വര്‍മ (36 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്

Mumbai Indians

രേണുക വേണു

, ഞായര്‍, 30 മാര്‍ച്ച് 2025 (07:06 IST)
Mumbai Indians

Mumbai Indians: തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 36 റണ്‍സിനു തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടിയപ്പോള്‍ മുംബൈയുടെ പോരാട്ടം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിനു 160 ല്‍ അവസാനിച്ചു. 
 
സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 48), തിലക് വര്‍മ (36 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. രോഹിത് ശര്‍മ (നാല് പന്തില്‍ എട്ട്), റയാന്‍ റിക്കല്‍ട്ടണ്‍ (ഒന്‍പത് പന്തില്‍ ആറ്), റോബിന്‍ മിന്‍സ് (ആറ് പന്തില്‍ മൂന്ന്), ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 11) എന്നിവര്‍ നിരാശപ്പെടുത്തി. ഗുജറാത്തിനായി പ്രസിദ് കൃഷ്ണ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജിനും രണ്ട് വിക്കറ്റ്. 
 
സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു മുംബൈ തോല്‍വി വഴങ്ങിയിരുന്നു. ജസ്പ്രിത് ബുംറയുടെ അഭാവം മുംബൈ ഇന്ത്യന്‍സിനെ സാരമായി ബാധിച്ചിട്ടുണ്ട്. ട്രെന്റ് ബോള്‍ട്ടും ദീപക് ചഹറുമാണ് നിലവില്‍ മുംബൈ പേസ് നിരയെ നയിക്കുന്നത്. രോഹിത് ശര്‍മയുടെ ഫോം ഔട്ടും മുംബൈയെ വലയ്ക്കുന്നു. ആദ്യ മത്സരത്തില്‍ രോഹിത് ഡക്കിനാണ് പുറത്തായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്ന് വാട്ട്സൺ