Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sunil Narine: ഇവിടെ ഞാൻ ഹാപ്പിയാണ്, ദേശീയ ടീമിൽ കളിക്കാനില്ലെന്ന് വ്യക്തമാക്കി സുനിൽ നരെയ്ൻ

Sunil Narine,IPL24

അഭിറാം മനോഹർ

, ബുധന്‍, 24 ഏപ്രില്‍ 2024 (20:58 IST)
രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിപോകാൻ ഇനി താത്പര്യമില്ലെന്ന് വ്യക്തമാക്കി വെസ്റ്റിൻഡീസ് സൂപ്പർ താരം സുനിൽ നരെയ്ൻ. ഐപിഎൽ അടക്കമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ പന്തുകൊണ്ടും ബാറ്റ്കൊണ്ടൂം മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ദേശീയ ടീമിനായി കളിക്കാൻ താരത്തിന് പിന്നെയും വിളിയെത്തിയത്. എന്നാൽ ഈ ഓഫർ കെകെആർ താരം നിരസിക്കുകയായിരുന്നു.
 
 രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല. ആ വാതിൽ ഒരു വർഷം മുൻപേ ഞാൻ അടച്ചതാണ്. ആ തീരുമാനത്തിൽ പിന്നീടൊരിക്കലും നിരാശ തോന്നിയിട്ടില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ നിലവിലെ പ്രകടനത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. ലോകകപ്പിൽ വെസ്റ്റിൻഡീസ് ടീമിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. സുനിൽ നരെയ്ൻ പ്രതികരിച്ചു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ നടത്തിയ പ്രകടനത്തിന് പിന്നാലെ രാജസ്ഥാൻ്റെ വെസ്റ്റിൻഡീസ് താരമായ റോവ്മാൻ പവൽ നരെയ്നോട് ദേശീയ ടീമിലേക്ക് മടങ്ങിയെത്താൻ ആവശ്യപ്പെട്ടിരുന്നു....

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20യില്‍ കളിക്കാരന്റെ ഈഗോ ടീമിന് ദോഷം ചെയ്യും,താന്‍ കണ്ടതില്‍ ഈഗോയില്ലാത്ത താരം സഞ്ജുവെന്ന് ആരോണ്‍ ഫിഞ്ച്