IPL 2025 Flop 11: കോടികള്‍ കുറേ വേസ്റ്റായി ! ഐപിഎല്ലിലെ മോശം ഇലവന്‍ ഇങ്ങനെ

താരലേലത്തില്‍ വന്‍ തുക മുടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ റിഷഭ് പന്ത് ആണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ താരം

രേണുക വേണു
ചൊവ്വ, 27 മെയ് 2025 (09:26 IST)
IPL 2025 Flop 11: ഐപിഎല്‍ 2025 ലെ ലീഗ് മത്സരങ്ങള്‍ക്കു അവസാനമാകുകയാണ്. കോടികള്‍ ചെലവഴിച്ച് ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളില്‍ പലരും നിറംമങ്ങുകയും ചെറിയ തുകയ്ക്കു സ്വന്തമാക്കിയ ചില താരങ്ങള്‍ കത്തിക്കയറുകയും ചെയ്ത സീസണ്‍ ആണ് ഇത്തവണത്തേത്. അത്തരത്തില്‍ പരിശോധിച്ചാല്‍ വലിയ പ്രതീക്ഷകളോടെ കളി തുടങ്ങിയിട്ട് അമ്പേ നിരാശപ്പെടുത്തിയ താരങ്ങളെ വെച്ച് ഒരു പ്ലേയിങ് ഇലവന്‍ ഉണ്ടാക്കിയാലോ? 
 
താരലേലത്തില്‍ വന്‍ തുക മുടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ റിഷഭ് പന്ത് ആണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ താരം. നായകനാക്കുക എന്ന ലക്ഷ്യത്തോടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ 27 കോടി മുടക്കിയാണ് ലഖ്‌നൗ ടീമിലെത്തിച്ചത് ! 
 
ഫ്‌ളോപ്പ് ഇലവനില്‍ നായകനായും വിക്കറ്റ് കീപ്പറായും റിഷഭ് പന്ത് സ്ഥാനം പിടിക്കുന്നു. ഈ സീസണില്‍ 13 ഇന്നിങ്‌സുകളില്‍ നിന്ന് 13.73 ശരാശരിയില്‍ നേടിയത് വെറും 151 റണ്‍സ് മാത്രം. ഒരു മാച്ച് വിന്നിങ്‌സ് ഇന്നിങ്‌സ് പോലും പന്ത് ഈ സീസണില്‍ ലഖ്‌നൗവിനായി കളിച്ചിട്ടില്ല. 
 
പന്ത് കഴിഞ്ഞാല്‍ ഏറ്റവും വലിയ നഷ്ടകച്ചവടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കടേഷ് അയ്യര്‍ ആണ്. 23.75 കോടിക്കാണ് കൊല്‍ക്കത്ത വെങ്കടേഷ് അയ്യരെ നിലനിര്‍ത്തിയത്. 11 കളികളില്‍ നിന്ന് 20.29 ശരാശരിയില്‍ 142 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. 
Venkatesh Iyer
 
ഈ സീസണിലെ ആര്‍സിബിയുടെ എല്ലാ ബിഡുകളും മികച്ചതായപ്പോള്‍ പാളിപ്പോയത് ലിയാം ലിവിങ്സ്റ്റണില്‍ മാത്രം. 8.75 കോടിക്കാണ് ആര്‍സിബി ലിവിങ്സ്റ്റണിനെ ടീമിലെത്തിച്ചത്. ഈ സീസണില്‍ ആര്‍സിബിക്കായി ഏഴ് മത്സരങ്ങളില്‍ നിന്ന് ലിവിങ്സ്റ്റണ്‍ നേടിയത് വെറും 87 റണ്‍സ് മാത്രം. 17.40 ആണ് ശരാശരി. ബൗളിങ്ങിലും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ താരത്തിനു സാധിച്ചിട്ടില്ല. ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ പന്തെറിഞ്ഞിട്ട് വീഴ്ത്തിയത് രണ്ട് വിക്കറ്റുകള്‍ ! 
  
മുന്‍ സീസണുകള്‍ പോലെ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഇത്തവണയും അമ്പേ പരാജയമായി. പഞ്ചാബിനായി ഏഴ് കളികളില്‍ നിന്ന് വെറും എട്ട് ശരാശരിയില്‍ നേടിയത് 48 റണ്‍സ് മാത്രം. ബൗളിങ്ങിലും താരത്തിനു തിളങ്ങാനായില്ല. ഏഴ് കളികളില്‍ നിന്ന് 8.46 ഇക്കോണമിയില്‍ നാല് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്. താരലേലത്തില്‍ 4.20 കോടിക്കാണ് മാക്‌സ്വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. 
Glenn Maxwell
 
കൊല്‍ക്കത്തയുടെ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കും ഇത്തവണ പരാജയമായി. താരലേലത്തില്‍ 3.6 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ ഡി കോക്കിന് എട്ട് കളികളില്‍ നിന്ന് നേടാനായത് 152 റണ്‍സ് മാത്രം. 
 
ഫ്‌ളോപ്പ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, രചിന്‍ രവീന്ദ്ര, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, ലിയാം ലിവിങ്സ്റ്റണ്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഷിമ്രോണ്‍ ഹെറ്റ്മയര്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരാണ, മുഹമ്മദ് ഷമി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാമതും തോറ്റു, ആറാം സ്ഥാനത്തേക്ക് വീണ് രാജസ്ഥാൻ, ചെന്നൈയ്ക്ക് മുന്നിൽ വീണ്ടും പ്ലേ ഓഫ് പ്രതീക്ഷകൾ

RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം

KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത

ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

അടുത്ത ലേഖനം
Show comments