Select Your Language

Notifications

webdunia
webdunia
webdunia
webdunia

Suryakumar Yadav: ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം റൺസ്, മുംബൈ ജേഴ്സിയിലെ സച്ചിൻ്റെ റെക്കോർഡ് തകർത്ത് സൂര്യ

2010 സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ 618 റണ്‍സാണ് താരം അടിച്ചെടുത്തത്.

Suryakumar Yadav IPL 2025 record,Suryakumar Yadav breaks Sachin record,Most runs for Mumbai Indians in IPL season,Suryakumar Yadav Sachin Tendulkar IPL stats,സുര്യകുമാർ യാദവ് ഐപിഎൽ റെക്കോർഡ്, സച്ചിന്റെ റെക്കോർഡ് മറികടന്ന് സുര്യകുമാർ, സച്ചിൻ സൂര്യ, ക്

അഭിറാം മനോഹർ

, തിങ്കള്‍, 26 മെയ് 2025 (21:30 IST)
Suryakumar Yadav surpasses Sachin tendulkar's record of having most runs for Mumbai Indians in an IPL season
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നേട്ടം മറികടന്ന് സൂര്യകുമാര്‍ യാാവ്. 2010 ഐപിഎല്‍ സീസണില്‍ സച്ചിന്‍ സ്ഥാപിച്ച റെക്കോര്‍ഡ് നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് തകര്‍ക്കപ്പെടുന്നത്.2010 സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ 618 റണ്‍സാണ് താരം അടിച്ചെടുത്തത്.
 
2025 സീസണില്‍ മുംബൈ ജേഴ്‌സിയില്‍ മിന്നുന്ന പ്രകടനം നടത്തുന്ന സൂര്യകുമാര്‍ സീസണിലെ എല്ലാ മത്സരങ്ങളിലും 25+ സ്‌കോര്‍ നേടി അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിഹാസ താരത്തിന്റെ റെക്കോര്‍ഡ് നേട്ടവു സൂര്യ മറികടക്കുന്നത്. ഇതിന് മുന്‍പ് 2023 സീസണില്‍ 605 റണ്‍സുമായി സച്ചിന്റെ റെക്കോര്‍ഡ് നേട്ടത്തിന് അടുത്തെത്തിയെങ്കിലും അന്ന് ആ നേട്ടം മറികടക്കാന്‍ സൂര്യയ്ക്ക്‌സാധിച്ചിരുന്നില്ല. 
 
മുംബൈയ്ക്കായി ഒരു സീസണ്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരങ്ങളൂടെ   പട്ടിക
 
619 - സുര്യകുമാര്‍ യാദവ് (2025)*
 
618 - സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2010)
 
605 - സുര്യകുമാര്‍ യാദവ് (2023)
 
553 - സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2011)
 
540 - ലെന്‍ഡല്‍ സിമ്മണ്‍സ് (2015)
 
538 - രോഹിത് ശര്‍മ (2013)
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

M S Dhoni: പ്രകടനമാണ് മാനദണ്ഡമെങ്കിൽ ചിലർ 22 വയസിൽ വിരമിക്കണം, അവസാന മത്സരത്തിന് പിന്നാലെ മുൾവെച്ച വാക്കുകളുമായി ധോനി