Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ നിന്ന് ഐപിഎല്‍ ടീം ! മോഹന്‍ലാലും പ്രിയദര്‍ശനും ഉടമകള്‍?

IPL 2021
, ചൊവ്വ, 6 ജൂലൈ 2021 (19:49 IST)
ഐപിഎല്‍ 2022 സീസണിലേക്ക് കേരളത്തില്‍ നിന്ന് ടീം ഉണ്ടാകാന്‍ സാധ്യതയേറി. 15-ാം സീസണിലേക്ക് രണ്ട് പുതിയ ടീമുകളെ തിരഞ്ഞെടുക്കാനാണ് സാധ്യത. കൊല്‍ക്കത്തയിന്‍ നിന്നുള്ള ആര്‍.പി.രാജീവ് ഗൊണീക ഗ്രൂപ്പ്, അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ്, ഗുജറാത്ത് ആസ്ഥാനമായ ടോറന്റ് ഗ്രൂപ്പുകളാണ് നിലവില്‍ പുതിയ ടീമിനായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നും പുതിയ ഫ്രാഞ്ചൈസിക്കായി കരുനീക്കങ്ങള്‍ നടക്കുന്നതായാണ് സൂചന. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍ നേരത്തെ ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസി തുടങ്ങാന്‍ ആലോചന നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് പകുതിയോടെ പുതിയ ടീമുകള്‍ക്കായുള്ള ടെണ്ടര്‍ നോട്ടീസ് ബിസിസിഐ ഇറക്കുമെന്നാണ് അറിയുന്നത്. ഒക്ടോബര്‍ പകുതിയോടെ പുതിയ ടീമുകളെ പ്രഖ്യാപിക്കും. ഡിസംബറില്‍ മെഗാ താരലേലം നടത്താനാണ് ബിസിസിഐ തീരുമാനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രം കുറിച്ച് ഒൻസ് ജാബ്യൂർ: വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് വനിതാ താരം