Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രം കുറിച്ച് ഒൻസ് ജാബ്യൂർ: വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് വനിതാ താരം

ചരിത്രം കുറിച്ച് ഒൻസ് ജാബ്യൂർ: വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് വനിതാ താരം
, ചൊവ്വ, 6 ജൂലൈ 2021 (16:09 IST)
വിമ്പിൾഡൺ വനിതാ ടെന്നീസ് സിംഗിൾസിൽ ചരിത്രം രചിച്ച് ടുണീഷ്യൻ താരം ഒൻസ് ജാബ്യൂർ. വിമ്പിൾഡൺ ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് വനിതാ താരമാണ് ഒൻസ് ജാബ്യൂർ. 1974ൽ ഈജിപ്‌ത് താരം ഇസ്‌മയിൽ എൽ ഷഫേയ് വിമ്പിൾ‌ഡൺ ക്വാർട്ടറിലെത്തിയിരുന്നു. ഇസ്‌മയിലിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം അറബ് താരമാണ് ജാബ്യൂർ.
 
പോളിഷ് താരം ഇഗ സ്വിയാടെകിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് കീഴടക്കിയാണ് ഒൻസ് അവിസ്മരണീയ നേട്ടം കുറിച്ചത്. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ വിജയി കൂടിയാണ് സ്വിയാടെക്. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിലെത്തിയ ജാബ്യൂർ ഒരു ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡ് കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നേട്ടം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിമുടി മാറാനൊരുങ്ങി ഐപിഎൽ, 2022 മുതൽ ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ