ഐപിഎല്‍: പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍ ഏതെല്ലാം?

Webdunia
ശനി, 7 മെയ് 2022 (10:43 IST)
ഐപിഎല്‍ 15-ാം സീസണ്‍ അതിന്റെ കൊട്ടിക്കലാശത്തിലേക്ക് നീങ്ങുകയാണ്. പ്ലേ ഓഫിലേക്ക് എത്താന്‍ ഓരോ ടീമുകളും അക്ഷീണ പ്രയത്‌നത്തിലാണ്. ശേഷിക്കുന്ന മത്സരങ്ങളെല്ലാം എല്ലാ ടീമുകള്‍ക്കും നിര്‍ണായകം. ഇതിനോടകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 
 
നിലവില്‍ പ്ലേ ഓഫ് ഉറപ്പിച്ച ടീം ഗുജറാത്ത് ടൈറ്റന്‍സ് ആണ്. എട്ട് ജയവുമായി 16 പോയിന്റോടെ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് ഹാര്‍ദിക്ക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത്. ഇനിയും നാല് കളികള്‍ കൂടി ഗുജറാത്തിന് ശേഷിക്കുന്നുണ്ട്. 
 
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആണ് തൊട്ടുപിന്നില്‍. നിലവില്‍ 14 പോയിന്റുണ്ട്. ശേഷിക്കുന്ന നാല് കളികളില്‍ ഒരു ജയം മതി ലഖ്‌നൗവിന് പ്ലേ ഓഫില്‍ കയറാന്‍. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് 12 പോയിന്റുണ്ട്. പ്ലേ ഓഫില്‍ കയറാന്‍ ശേഷിക്കുന്ന നാല് കളികളില്‍ നിന്ന് രണ്ട് ജയം മതി. 
 
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 12 പോയിന്റുണ്ട്. മൂന്ന് കളികള്‍ ശേഷിക്കുന്നു. ഇതില്‍ രണ്ട് ജയം ഉണ്ടെങ്കില്‍ ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കയറാം. ബാംഗ്ലൂരിനേക്കാള്‍ പ്ലേ ഓഫ് സാധ്യത സണ്‍റൈസേഴ്‌സ് ഹൈദരബാദിനാണ്. അഞ്ച് കളികള്‍ കൂടിയുണ്ട് ഹൈദരബാദിന്. നിലവില്‍ പത്ത് പോയിന്റാണ് സ്വന്തമാക്കിയിരിക്കുന്നത്. ശേഷിക്കുന്ന അഞ്ച് കളികളില്‍ മൂന്ന് ജയം മതി ഹൈദരബാദിന് പ്ലേ ഓഫില്‍ കയറാന്‍. ആറാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സിന് ശേഷിക്കുന്ന നാല് കളികളില്‍ നിന്ന് മൂന്ന് ജയം വേണം പ്ലേ ഓഫ് ഉറപ്പിക്കാന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

നീ എങ്ങനെ കളിച്ചാലും 14 കളികളിലും നീ ഓപ്പണറാകും, വൈഭവിന് ആ ഉറപ്പ് കൊടുത്തിട്ടുണ്ട്: റിയാൻ പരാഗ്

Vaibhav Suryavanshi: പരീക്ഷ എഴുതാതിരുന്നത് വെറുതെയായില്ല; സഞ്ജുവിന്റെ ചെന്നൈ വൈഭവിന്റെ ചൂടറിഞ്ഞു !

Vaibhav Suryavanshi: 15 പന്തിൽ ഫിഫ്റ്റിയുമായി 15 വയസ്സുകാരൻ, ചെന്നൈ പരുങ്ങിയ പിച്ചിൽ വൈഭവിനെല്ലാം കുട്ടിക്കളി

അടുത്ത ലേഖനം
Show comments