IPL News: അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കൈവിട്ട് മുംബൈ, ജഡേജയ്ക്കു 18 കോടി കിട്ടില്ല; ഡി കോക്കും വെങ്കടേഷും പുറത്തേക്ക്
18 കോടിക്ക് തന്നെയാണ് രാജസ്ഥാന്റെയും ചെന്നൈയുടെയും 'സഞ്ജു ഡീല്‍'
IPL 2026 Retained & Released Players List: ഐപിഎല്‍ 2026 നു മുന്നോടിയായി താരങ്ങളെ റിലീസ് ചെയ്തും ട്രേഡിങ് നടപടികള്‍ പൂര്‍ത്തിയാക്കിയും വിവിധ ടീമുകള്‍. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായിരുന്ന സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തി. സഞ്ജുവിനു പകരം വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് താരം സാം കറാന്‍ എന്നിവരെ ചെന്നൈ രാജസ്ഥാനു വിട്ടുനല്‍കും.
18 കോടിക്ക് തന്നെയാണ് രാജസ്ഥാന്റെയും ചെന്നൈയുടെയും 'സഞ്ജു ഡീല്‍'. എന്നാല്‍ രവീന്ദ്ര ജഡേജയ്ക്കു ലഭിക്കുക 14 കോടി. മെഗാ താരലേലത്തിനു മുന്നോടിയായി 18 കോടിക്കാണ് ചെന്നൈ ജഡേജയെ നിലനിര്‍ത്തിയത്. ഐപിഎല്‍ കരിയര്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നതിനാല്‍ സഞ്ജുവിനു 18 കോടിയേക്കാള്‍ നാല് കോടി കുറവാണ് ലഭിക്കുക. സാം കറാന്റെ ട്രേഡിങ് 2.4 കോടിക്കാണ്.
മൂന്ന് പ്രമുഖ താരങ്ങളെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തിരിക്കുന്നത്. വെങ്കടേഷ് അയ്യര്‍, ക്വിന്റണ്‍ ഡി കോക്ക്, അന്റിച്ച് നോര്‍ക്കിയ എന്നിവര്‍ കൊല്‍ക്കത്തയുടെ റിലീസ് പട്ടികയിലുണ്ട്. 23.75 കോടി മുടക്കിയാണ് കഴിഞ്ഞ തവണ കൊല്‍ക്കത്ത വെങ്കടേഷിനെ തങ്ങള്‍ക്കൊപ്പം നിര്‍ത്തിയത്.
മായങ്ക് അഗര്‍വാള്‍, ബ്ലെസിങ് മുസറബാനി, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരെ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു റിലീസ് ചെയ്യും. രചിന്‍ രവീന്ദ്രയെ ചെന്നൈ കെവിടുമെന്നും സൂചന.