Sanju Samson Joins CSK: സഞ്ജു ചെന്നൈയില്‍, ജഡേജ രാജസ്ഥാനില്‍; മലയാളി താരത്തിനു 18 കോടി തന്നെ
രാജസ്ഥാന്‍ കഴിഞ്ഞ മെഗാ താരലേലത്തിനു മുന്നോടിയായി 18 കോടിക്കാണ് സഞ്ജുവിനെ നിലനിര്‍ത്തിയത്
Sanju Samson Joins CSK: രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. ഐപിഎല്‍ താരലേലത്തിനു മുന്നോടിയായുള്ള ട്രേഡിങ് നടപടികള്‍ രാജസ്ഥാനും ചെന്നൈയും പൂര്‍ത്തിയാക്കി.
രാജസ്ഥാന്‍ കഴിഞ്ഞ മെഗാ താരലേലത്തിനു മുന്നോടിയായി 18 കോടിക്കാണ് സഞ്ജുവിനെ നിലനിര്‍ത്തിയത്. ഇതേ തുകയ്ക്കു തന്നെയാണ് ചെന്നൈയുമായി ട്രേഡിങ് പൂര്‍ത്തിയാക്കിയത്. സഞ്ജുവിനു വേണ്ടി രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ വിട്ടുനല്‍കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീരുമാനിച്ചു.
18 കോടിക്ക് നിലനിര്‍ത്തിയ ജഡേജയെ 14 കോടിക്കാണ് ചെന്നൈ ട്രേഡിങ്ങിലൂടെ രാജസ്ഥാനു കൈമാറിയത്. ഇംഗ്ലണ്ട് താരം സാം കറാനെ 2.4 കോടിക്കും ചെന്നൈ രാജസ്ഥാനു വിട്ടുകൊടുത്തു. രചിന്‍ രവീന്ദ്ര, ഡെവന്‍ കോണ്‍വെ, രാഹുല്‍ ത്രിപതി, ദീപക് ഹൂഡ, വിജയ് ശങ്കര്‍, ജാമി ഓവര്‍ടെണ്‍ തുടങ്ങിയ താരങ്ങളെ ചെന്നൈ റിലീസ് ചെയ്തു. ഇവര്‍ ഇനി താരലേലത്തില്‍ വരും.
മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫറൂഖി, ക്വെന ഫാക്ക, ഹുവാന്‍ ഡി പ്രിട്ടോറിയസ് എന്നീ താരങ്ങളെയാണ് രാജസ്ഥാന്‍ റിലീസ് ചെയ്തത്.