Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ കളിക്കാൻ ഇറ്റലിയിൽ നിന്നും ഒരാളോ? ആരാണ് ഓൾ റൗണ്ടർ തോമസ് ഡ്രാക്ക

അഭിറാം മനോഹർ
ബുധന്‍, 6 നവം‌ബര്‍ 2024 (12:10 IST)
Thomas draca
ഈ മാസം 24, 25 തീയ്യതികളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ ഐപിഎല്‍ മെഗാതാരലേലം നടക്കാനിരിക്കുകയാണ്. ഐപിഎല്‍ 2025 സീസണിനായി ആകെ 1574 കളിക്കാരാണ് ഇത്തവണ ലേലത്തില്‍ പങ്കെടുക്കാനായി തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഇറ്റലിയില്‍ നിന്നും ഒരു കളിക്കാരനും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ഇതാരാകുമെന്ന് അറിയാനുള്ള കൗതുകത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇപ്പോഴിതാ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ഇറ്റാലിയന്‍ ഓള്‍ റൗണ്ടര്‍ താരമായ തോമസ് ഡ്രാക്കയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
കാനഡയില്‍ നടന്ന ഗ്ലോബര്‍ ടി20 ലീഗില്‍ ബ്രാപ്റ്റണ്‍ വോള്‍വ്‌സിന്റെ താരമായിരുന്ന തോമസ് ഡ്രാക്ക തന്റെ ഓള്‍ റൗണ്ട് മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ കളിച്ച ആറ് കളികളില്‍ നിന്നും 11 വിക്കറ്റുകളാണ് താരം നേടിയത്. ഇറ്റലിക്കായി രാജ്യാന്തര ക്രിക്കറ്റില്‍ 4 ടി20 മത്സരങ്ങളില്‍ നിന്നും 8 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ഐപിഎല്‍ താരലേലത്തില്‍ ഓള്‍ റൗണ്ടര്‍ വിഭാഗത്തിലാണ് ഡ്രാക്ക തന്റെ പേര് രജിസ്റ്റര്‍ ചെയ്തത്. 30 ലക്ഷം രൂപയാണ് തന്റെ അടിസ്ഥാനവിലയായി ഡ്രാക്ക ക്വാട്ട് ചെയ്തിരിക്കുന്നത്. താരലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ താരം ഇടം നേടുമോ എന്നതാണ് നിലവില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

42-ാം വയസില്‍ ഒരു പൂതി; ഐപിഎല്‍ താരലേലത്തിനു രജിസ്റ്റര്‍ ചെയ്ത് ആന്‍ഡേഴ്‌സണ്‍

പരിക്ക് മാറി വന്ന രണ്ടാം മത്സരത്തിൽ നെയ്മറിന് വീണ്ടും പരിക്ക്

മുറിവേറ്റ ഇന്ത്യയെ ഭയക്കണം, തോൽവി കണ്ട് സന്തോഷിക്കണ്ട, മുന്നറിയിപ്പുമായി ഓസീസ് താരം

പുജാരയും രഹാനെയും സ്പെഷ്യൽ പ്ലെയേഴ്സ്, ടി20 അല്ല ടെസ്റ്റ്, സ്വിഗും സീമും ഉള്ളപ്പോൾ ബാറ്റ് ചെയ്യുക എളുപ്പമല്ല, ഇന്ത്യൻ ബാറ്റർമാരെ ഓർമപ്പെടുത്തി ഗവാസ്കർ

ഒരു സ്പിൻ പിച്ച് ഒരുക്കി തരു, ഈ ഇന്ത്യയെ പാകിസ്ഥാനും തോൽപ്പിക്കും: വസീം അക്രം

അടുത്ത ലേഖനം
Show comments