Webdunia - Bharat's app for daily news and videos

Install App

ടി20 പ്രൊമോട്ട് ചെയ്യാന്‍ മാത്രമാണ് ഞാന്‍ ടീമിലെന്ന് ആര് പറഞ്ഞു, വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി കോലി

അഭിറാം മനോഹർ
ചൊവ്വ, 26 മാര്‍ച്ച് 2024 (18:22 IST)
Virat kohli
മോശം സ്ട്രൈക്ക്റേറ്റുമായി ടി20 ക്രിക്കറ്റ് കളിക്കുന്ന വിരാട് കോലി ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കണമോ എന്ന രീതിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി കോലി. ഐപിഎല്ലില്‍ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ 49 പന്തില്‍ നിന്നും 77 റണ്‍സുമായി തിളങ്ങിയ കോലിയായിരുന്നു ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. മത്സരത്തിലെ വിജയശേഷം പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വാങ്ങാനെത്തിയപ്പോഴാണ് തന്നെ പറ്റി നടക്കുന്ന ചര്‍ച്ചകള്‍ക്ക് കോലി മറുപടി നല്‍കിയത്.
 
ടി20 ക്രിക്കറ്റിന്റെ കാര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്തുന്നതിന് വേണ്ടിയാണ് എന്റെ പേര് ചേര്‍ത്തിരിക്കുന്നതെന്ന് എനിക്കറിയാം. എന്നാല്‍ എനിക്കിപ്പോള്‍ ടി20 ക്രിക്കറ്റും കളിക്കാന്‍ കഴിവുണ്ടെന്ന് തോന്നുന്നു. മത്സരശേഷം കോലി പറഞ്ഞു. മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനായെങ്കിലും ചെയ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ നിരാശയുണ്ടെന്നും കോലി വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishab Pant: ഗിൽക്രിസ്റ്റിനും ധോനിക്കും പോലും നേടാൻ കഴിയാത്തത്, പരിക്കേറ്റ് മടങ്ങിയെങ്കിലും റെക്കോർഡ് നേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

Shubman Gill - Ben Stokes: ഗിൽ എത്തിയതും കൂവലുമായി ഇംഗ്ലീഷ് കാണികൾ,നിരാശപ്പെടുത്തി മടങ്ങി, വിക്കറ്റ് ആഘോഷമാക്കി ബെൻ സ്റ്റോക്സ്

Shubman Gill: 'പരമ്പരയ്ക്കു വേണ്ട റണ്‍സ് നേരത്തെ എടുത്തതുകൊണ്ടാണോ ഇപ്പോള്‍ ഉഴപ്പുന്നത്?' ഗില്ലിന് വിമര്‍ശനം

ബാഴ്സലോണ എൻ്റെ സ്വപ്നമായിരുന്നു,ഇനിയും കാത്തിരിക്കാൻ തയ്യാറായിരുന്നു: റാഷ്ഫോർഡ്

Rishab Pant:ഇന്ത്യയ്ക്ക് വൻ തിരിച്ചടി, പരിക്കേറ്റ റിഷഭ് പന്ത് ഇംഗ്ലണ്ട് പരമ്പരയിൽ നിന്നും പുറത്ത്

അടുത്ത ലേഖനം
Show comments