Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്, അവസാന 7 ഇന്നിങ്ങ്‌സിലും മികച്ച സ്‌കോറുകള്‍, സായ് സുദര്‍ശന്‍ അണ്ടര്‍ റേറ്റഡാണെന്ന് സോഷ്യല്‍ മീഡിയ

Mister Consistant

അഭിറാം മനോഹർ

, വ്യാഴം, 3 ഏപ്രില്‍ 2025 (15:10 IST)
Sai Sudarshan
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെയും മികച്ച പ്രകടനം നടത്തിയതോടെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാര്‍ന്ന താരമാണ് സായ് സുദര്‍ശനെന്നും എന്നാല്‍ താരത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
 
 ഐപിഎല്ലിലെ മികച്ച ഇന്ത്യന്‍ ബാറ്റര്‍മാരുടെ കാര്യം പറയുമ്പോള്‍ പലരും സായ് സുദര്‍ശനന്റ പേര് പറയാറില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ താരത്തിന്റെ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താരം തീരെ അണ്ടര്‍ റേറ്റഡാണെന്ന് ആരാധകര്‍ പറയുന്നു.
 
 കഴിഞ്ഞ ഏഴ് ഇന്നിങ്ങ്‌സുകളില്‍  65(39), 84*(49), 6(14), 103(51), 74(41), 63(41), 49(36) എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ 3 മത്സരങ്ങളില്‍ നിന്നും 62 റണ്‍സ് ശരാശരിയില്‍ 189 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 155 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റും താരത്തിനുണ്ട്. ഈ ഐപിഎല്ലിലെ 3 മത്സരങ്ങളില്‍ 74(41), 63(41), 49(36) എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാള്‍ട്ടിന്റെ ക്യാച്ച് വിട്ടതോടെ റണ്‍സ് നേടണമെന്ന് ഉറപ്പിച്ചിരുന്നു: ജോസ് ബട്ട്ലര്‍