മലയാളത്തില്‍ അഭിനയപ്രാധാന്യമുള്ള ഒട്ടനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് പത്മപ്രിയ. നിലവില്‍ 45കാരിയായ താരം സിനിമയില്‍ അത്രയങ്ങ് സജീവമല്ല. ഇപ്പോഴിതാ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.
45 വയസുകാരിയായ പത്മപ്രിയ അതീവ ഗ്ലാമറസായാണ് ചിത്രങ്ങളിലുള്ളത്. പാര്‍വതി തിരുവോത്ത് ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരും ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. 2022ല്‍ റിലീസ് ചെയ്ത ബിജുമേനോന്‍ നായകനായെത്തിയ ഒരു തെക്കന്‍ തല്ലുകേസിലാണ് നടി അവസാനമായി സ്‌ക്രീനിലെത്തിയത്.