Mitchell Starc: 'ഡല്‍ഹിയുടെ കാര്യം തീരുമാനമായി'; ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സ്റ്റാര്‍ക്ക്
ദേശീയ ടീമിലെ ഉത്തരവാദിത്തങ്ങളെ തുടര്‍ന്ന് ഐപിഎല്ലിനായി മടങ്ങിയെത്തില്ലെന്ന് സ്റ്റാര്‍ക്ക് മാനേജ്‌മെന്റിനു ഇ-മെയില്‍ സന്ദേശം അയച്ചു
Mitchell Starc: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉണ്ടാകില്ല. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. ഐപിഎല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് സ്റ്റാര്‍ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റിനെ അറിയിച്ചു.
ദേശീയ ടീമിലെ ഉത്തരവാദിത്തങ്ങളെ തുടര്‍ന്ന് ഐപിഎല്ലിനായി മടങ്ങിയെത്തില്ലെന്ന് സ്റ്റാര്‍ക്ക് മാനേജ്‌മെന്റിനു ഇ-മെയില്‍ സന്ദേശം അയച്ചു. ഐപിഎല്‍ താരലേലത്തില്‍ 35 കാരനായ സ്റ്റാര്‍ക്കിനെ 11.75 കോടി മുടക്കിയാണ് ഡല്‍ഹി സ്വന്തമാക്കിയത്. ഈ സീസണില്‍ 11 കളികളില്‍ നിന്ന് 14 വിക്കറ്റുകളും സ്റ്റാര്‍ക്ക് വീഴ്ത്തിയിട്ടുണ്ട്.
ഡല്‍ഹിയുടെ മറ്റൊരു ഓസീസ് താരമായ ജേക് ഫ്രേസര്‍ മകുര്‍ഗിനും ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. പകരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ ഡല്‍ഹി ടീമില്‍ ചേരുമെന്നാണ് വിവരം. അതേസമയം മുസ്തഫിസുര്‍ പ്ലേ ഓഫില്‍ കളിക്കാന്‍ ഉണ്ടാകില്ല.