Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയെ ഉപേക്ഷിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറല്ല ! മുഖ്യ പരിശീലകനാക്കുന്ന കാര്യം ആലോചനയില്‍

MS Dhoni likely to be CSK Coach
, വെള്ളി, 20 മെയ് 2022 (14:59 IST)
ഈ സീസണിലെ അവസാന മത്സരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിറങ്ങും. രാജസ്ഥാന്‍ റോയല്‍സാണ് ചെന്നൈയുടെ എതിരാളികള്‍. പ്ലേ ഓഫില്‍ നിന്ന് നേരത്തെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആശ്വാസ ജയം തേടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്. അതോടൊപ്പം മഞ്ഞക്കുപ്പായത്തില്‍ മഹേന്ദ്രസിങ് ധോണിയുടെ അവസാന മത്സരമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണ് ശേഷം ഐപിഎല്‍ ഫോര്‍മാറ്റില്‍ നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. 
 
ഐപിഎല്ലില്‍ നിന്ന് വിരമിച്ചാലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണ്‍ മുതല്‍ ചെന്നൈയുടെ മുഖ്യ പരിശീലകനായി ധോണിയെ നിയമിക്കുന്ന കാര്യം ഫ്രാഞ്ചൈസി ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ധോണിയുടെ കൂടെ താല്‍പര്യം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം. ഐപിഎല്ലില്‍ നിന്ന് വിരമിച്ചാലും ചെന്നൈ ഫ്രാഞ്ചൈസിക്കൊപ്പം തുടരാന്‍ ധോണിക്ക് താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ഞക്കുപ്പായത്തില്‍ കളിക്കാന്‍ ഇനി ധോണിയുണ്ടാകില്ല ! ഇത് തലയുടെ അവസാന ഐപിഎല്‍ മത്സരമോ?