Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാന്‍ നിരാശനായിരുന്നു, നന്നായി കഷ്ടപ്പെട്ടു'; ഗുജറാത്തിനെതിരായ ഇന്നിങ്‌സിന് ശേഷം കോലി

Virat Kohli about his Knock against Gujarat
, വെള്ളി, 20 മെയ് 2022 (09:34 IST)
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ വിജയ ഇന്നിങ്‌സിന് ശേഷം മനസ്സുതുറന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലി. ടീമിന് വേണ്ടി ഇതുവരെ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ അതീവ നിരാശനായിരുന്നെന്ന് കോലി പറഞ്ഞു. 'ടീമിന്റെ വിജയത്തിലേക്ക് കാര്യമായി സംഭാവനകളൊന്നും നല്‍കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടായിരുന്നു. അത് എന്നെ അലട്ടിയിരുന്നു. എനിക്ക് ഇനി മുന്നോട്ടു പോകാം. ഇത് വളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു. ഞാന്‍ നന്നായി പരിശ്രമിച്ചു. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ ഞാന്‍ ഒന്നര മണിക്കൂറോളം തുടര്‍ച്ചയായി ബാറ്റ് ചെയ്തു. ഗുജറാത്തിനെതിരായ മത്സരത്തില്‍ വളരെ ഫ്രീയായും ആശ്വാസത്തോടെയുമാണ് ഞാന്‍ ബാറ്റ് ചെയ്യാനെത്തിയത്,' കോലി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ബാംഗ്ലൂര്‍; ഇനി ഡല്‍ഹി തോറ്റാല്‍ മതി !