MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടും എം.എസ്.ധോണി ?
ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല
MS Dhoni: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടും മഹേന്ദ്രസിങ് ധോണി എത്തിയേക്കും. ഇന്ന് വൈകിട്ട് ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് നടക്കാനിരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈയെ നയിക്കുക ധോണിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല. ഗെയ്ക്വാദിന്റെ അഭാവമാണ് ധോണിക്ക് വീണ്ടും ക്യാപ്റ്റന്‍സി ചുമതല നല്‍കുക. ഇതേ കുറിച്ച് ടീം മാനേജ്‌മെന്റ് ആലോചനയിലാണ്. ധോണിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിനു പരുക്കേറ്റത്. താരത്തിനു ഏതാനും ദിവസത്തെ വിശ്രമം ആവശ്യമാണ്. ദീര്‍ഘകാലം ചെന്നൈയെ നയിച്ചു പരിചയമുള്ളതിനാല്‍ ഗെയ്ക്വാദിന്റെ അഭാവത്തില്‍ ധോണി ക്യാപ്റ്റനാകുന്നതാണ് നല്ലതെന്ന് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നു.