Webdunia - Bharat's app for daily news and videos

Install App

Mumbai Indians: ക്യാച്ചുകൾ കൈവിട്ടതല്ല, ഞങ്ങളെ തോൽപ്പിച്ചത് നോ ബോളുകൾ, വിട്ടുകൊടുക്കാൻ തയ്യാറല്ല, തിരിച്ചുവരുമെന്ന് ഹാർദ്ദിക്

ക്യാച്ചുകൾ നഷ്ടമാക്കിയതായിരുന്നില്ല ഞങ്ങൾക്ക് തിരിച്ചടിയായത്,

അഭിറാം മനോഹർ
ബുധന്‍, 7 മെയ് 2025 (12:24 IST)
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന പന്തില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് മുംബൈ ക്യാമ്പ്. മഴയും കളിയിലെ വിജയസാധ്യതകളും മാറിമറിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ 15 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ വീണുകിട്ടിയ നോബോളാണ് കളിയെ ഗുജറാത്തിന് അനുകൂലമാക്കി മാറ്റിയത്. മത്സരശേഷം ഇതിനെ പറ്റി നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ പ്രതികരിക്കുകയും ചെയ്തു.
 
ഫൈനല്‍ ഓവറില്‍ ഒരു ബൗണ്ടറിയും ഒരു വമ്പന്‍ സിക്‌സും ചാഹര്‍ വഴങ്ങിയിരുന്നു. അവസാന 3 പന്തില്‍ 5 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ചാഹര്‍ നോ ബോള്‍ എറിയുകയും മത്സരത്തെ മുംബൈയുടെ കയ്യില്‍ നിന്നും അകറ്റുകയും ചെയ്തത്. നേരത്തെ മത്സരത്തിലെ എട്ടാം ഓവറില്‍ നോബോളടക്കം 11 പന്തുകളാണ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞത്. ഇതും മത്സരത്തിന്റെ ഗതിയെ മാറ്റുന്നതായിരുന്നു. മത്സരശേഷം മുംബൈ നായകന്‍ ഹാര്‍ദ്ദിക് നടത്തിയ പ്രതികരണം ഇങ്ങനെ.
 
ക്യാച്ചുകള്‍ നഷ്ടമാക്കിയതായിരുന്നില്ല ഞങ്ങള്‍ക്ക് തിരിച്ചടിയായത്, ഞാനടക്കമുള്ള ബൗളര്‍മാര്‍ എറിഞ്ഞ നോബോളുകളായിരുന്നു. അവസാന ഓവറില്‍ വന്ന നോബോളടക്കം കാര്യങ്ങളെ വഷളാക്കി. എന്റെ അഭിപ്രായത്തില്‍ ടി20 ഫോര്‍മാറ്റില്‍ നോ ബോള്‍ എറിയുന്നത് വലിയ തെറ്റാണ്. അതിന്റെ ഫലം അനുഭവിക്കേണ്ടതായി വരും.പക്ഷേ മത്സരത്തില്‍ ടീമെന്ന നിലയില്‍ എല്ലാവരും അവരുടെ 120 ശതമാനവും നല്‍കിയിട്ടുണ്ട്. ഹാര്‍ദ്ദിക് പറഞ്ഞു.
 
 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് വില്‍ ജാക്‌സിന്റെ അര്‍ധസെഞ്ചുറി(53)യുടെ മികവില്‍ 20 ഓവറില്‍ 155 റണ്‍സാണ് നേടിയത്. ഇടയ്ക്കിടെ മഴ മത്സരത്തെ തടസപ്പെടുത്തിയതോടെ 19 ഓവറില്‍ 147 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നിലുണ്ടായിരുന്നത്. അവസാന ഓവറില്‍ 15 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ നിന്നാണ് ഗുജറാത്ത് 3 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Mumbai Indians: ക്യാച്ചുകൾ കൈവിട്ടതല്ല, ഞങ്ങളെ തോൽപ്പിച്ചത് നോ ബോളുകൾ, വിട്ടുകൊടുക്കാൻ തയ്യാറല്ല, തിരിച്ചുവരുമെന്ന് ഹാർദ്ദിക്

IPL Playoff: ആദ്യ 2 സ്ഥാനങ്ങൾ ലക്ഷ്യമിട്ട് 5 ടീമുകൾ, ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം, ടീമുകളെ സാധ്യതകൾ എങ്ങനെ?

UCL Barcelona vs Intermilan: ബാല്‍ഡെയും കുണ്ടെയും ഇല്ലാതെ ബാഴ്‌സ, ഇന്റര്‍ - ബാഴ്‌സലോണ രണ്ടാം പാദ സെമി ഇന്ന്, എവിടെ കാണാം

മടിയനായത് കൊണ്ടല്ല, പരിക്ക് വെച്ചാണ് രോഹിത് ശര്‍മ കളിക്കുന്നത്, ഇമ്പാക്ട് പ്ലെയറാകാനുള്ളതിന്റെ കാരണം പറഞ്ഞ് ജയവര്‍ധന

ഇനിയെങ്കിലും ഒഴിഞ്ഞു നിൽക്കുക, പന്ത് അക്കാര്യം ചെയ്യണം: ഉപദേശവുമായി മുൻ ഓസീസ് താരം

അടുത്ത ലേഖനം
Show comments