ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അടുത്ത തിങ്കളാഴ്ച ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്റെ മലയാളി താരമായ സഞ്ജു സാംസണ്‍ തിരിച്ചെത്തുമെന്ന് സൂചന.സീസണിനിടെ പരിക്കേറ്റ സഞ്ജു കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി വിശ്രമത്തിലാണ്. സഞ്ജുവിന് പകരം യുവതാരം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ഓപ്പണിംഗ് കൈകാര്യം ചെയ്യുന്നത്.
ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കിടെ വിരലിന് പരിക്കേറ്റ സഞ്ജുവിന് സീസണിലെ ആദ്യത്തെ 3 മത്സരങ്ങളില്‍ മുഴുവന്‍ സമയം കളിക്കാനായിരുന്നില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ സൈഡ് സ്‌ട്രെയിന്‍ കാരണം താരം പിന്നെയും പുറത്തായി. ഇതോടെ ഇതിന് പിന്നാലെ നടന്ന മത്സരങ്ങളിലൊന്നും സഞ്ജു കളിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ 12 മത്സരങ്ങളില്‍ 9ലും പരാജയപ്പെട്ട രാജസ്ഥാന്‍ ഐപിഎല്‍ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു.