ഐപിഎല്ലില്‍ 17 വര്‍ഷമായി ആര്‍സിബിക്ക് മുന്നില്‍ തകരാതെ നിന്ന ചെന്നൈയുടെ ചെപ്പോക്ക് കോട്ട തകര്‍ന്നു. ഇന്നലെ ചെന്നൈക്കെതിരെ 50 റണ്‍സിന്റെ ആധികാരികമായ വിജയമാണ് ആര്‍സിബി ചെപ്പോക്കില്‍ നേടിയത്. 2008ന് ശേഷം ഇതാദ്യമായാണ് ആര്‍സിബി ചെപ്പോക്കില്‍ വിജയം നേടുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. പരമ്പരാഗതമായി സ്പിന്‍ പിച്ചെന്ന് അറിയപ്പെടുന്ന ചെപ്പോക്കില്‍ ആര്‍സിബിയുടെ ബാറ്റിംഗ് നിരയെ പിടിച്ച് കെട്ടാന്‍ ചെന്നൈ സ്പിന്‍ നിരയ്ക്കായില്ല.
ചെന്നൈയുടെ സ്പിന്‍ ട്രാക്കില്‍ 30 പന്തില്‍ 31 റണ്‍സുമായി കോലി ഇന്നിങ്ങ്‌സ് ആങ്കര്‍ ചെയ്തപ്പോള്‍ മറ്റ് ബാറ്റര്‍മാരെല്ലാം സ്‌കോര്‍ ഉയര്‍ത്താനാണ് ശ്രമിച്ചത്. 16 പന്തില്‍ 32 റണ്‍സുമായി ഫില്‍ സാള്‍ട്ടും 32 പന്തില്‍ 51 റണ്‍സുമായി നായകന്‍ രജത് പാട്ടീധാറും.8 പന്തില്‍ 22 റണ്‍സുമായി ടിം ഡേവിഡും തകര്‍ത്തടിച്ചതോടെയാണ് ആര്‍സിബി സ്‌കോര്‍ 196 റണ്‍സിലെത്തിയത്. 3 വിക്കറ്റുകളുമായി നൂര്‍ അഹമ്മദാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയില്‍ 31 പന്തില്‍ 41 റണ്‍സുമായി രചിന്‍ രവീന്ദ്രയും16 പന്തില്‍ 30 റണ്‍സുമായി മഹേന്ദ്ര സിംഗ് ധോനിയും മാത്രമാണ് തിളങ്ങിയത്. രവീന്ദ്ര ജഡേജ 19 പന്തില്‍ 25 റണ്‍സെടുത്തു. ബെംഗളുരുവിനായി ജോഷ് ഹേസല്‍വുഡ് മൂന്നും ലിയാം ലിവിങ്ങ്സ്റ്റണ്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.