Mumbai Indians: ബെയര്‍സ്‌റ്റോ, ഗ്ലീസന്‍, അസലങ്ക; മുംബൈയിലേക്ക് പുതിയ താരങ്ങള്‍, ഇവര്‍ തിരിച്ചുപോകും
വില്‍ ജാക്‌സ്, റയാന്‍ റിക്കല്‍ട്ടന്‍, കോര്‍ബിന്‍ ബോഷ് എന്നിവരുടെ പകരക്കാരായാണ് ഇവര്‍ എത്തുന്നത്
Mumbai Indians: ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്കു തിരിച്ചുപോകുന്ന മൂന്ന് വിദേശ താരങ്ങള്‍ക്കു പകരക്കാരെ കണ്ടെത്തി മുംബൈ ഇന്ത്യന്‍. ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോ, ഇംഗ്ലണ്ട് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസന്‍, ശ്രീലങ്കന്‍ താരം ചരിത് അസലങ്ക എന്നിവരെ സൈന്‍ ചെയ്യിപ്പിച്ചതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു.
വില്‍ ജാക്‌സ്, റയാന്‍ റിക്കല്‍ട്ടന്‍, കോര്‍ബിന്‍ ബോഷ് എന്നിവരുടെ പകരക്കാരായാണ് ഇവര്‍ എത്തുന്നത്. ലീഗ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ കൂടിയാണ് മുംബൈയ്ക്കു ശേഷിക്കുന്നത്. ഇവ കളിച്ച ശേഷം ജാക്‌സും റിക്കല്‍ട്ടനും ബോഷും നാട്ടിലേക്ക് മടങ്ങും.
മുംബൈ പ്ലേ ഓഫില്‍ എത്തിയാല്‍ ബെയര്‍സ്റ്റോയും ഗ്ലീസനും അസലങ്കയുമാണ് കളിക്കുക. 12 കളികളില്‍ നിന്ന് 14 പോയിന്റോടെ മുംബൈ ഇന്ത്യന്‍സ് നിലവില്‍ നാലാമതാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മുംബൈയ്ക്ക് പ്ലേ ഓഫില്‍ എത്താം.