IPL 2025: ഐപിഎല്‍ ആരവം വീണ്ടും; ഇന്ന് ബെംഗളൂരുവും കൊല്‍ക്കത്തയും ഏറ്റുമുട്ടും
ഈ സീസണില്‍ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് വിജയിച്ചത്
IPL 2025: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ 2025 ഇന്ന് പുനരാരംഭിക്കും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി 7.30 മുതലാണ് മത്സരം.
ഈ സീസണില്‍ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് വിജയിച്ചത്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ബെംഗളൂരുവിനു പ്ലേ ഓഫ് ഉറപ്പിക്കാം. അതേസമയം ബെംഗളൂരുവിനോടു തോറ്റാല്‍ കൊല്‍ക്കത്തയുടെ നേരിയ പ്ലേ ഓഫ് സാധ്യതയും ഇല്ലാതാകും.
വിദേശ താരങ്ങളെല്ലാം തിരിച്ചെത്തുന്നത് ആര്‍സിബിക്ക് ആശ്വാസം പകരും. ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ഇന്ന് ആര്‍സിബിക്കായി കളിക്കില്ല. പകരം ലുങ്കി എങ്കിടി പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും. പരുക്കേറ്റ് പുറത്തായ ദേവ്ദത്ത് പടിക്കലിനു പകരം ആരായിരിക്കും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കുക എന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കാനുള്ളത്.