Shikhar Dhawan: ധവാനെ പറഞ്ഞുവിട്ടാല്‍ പഞ്ചാബ് രക്ഷപ്പെടും ! ട്വന്റി 20 യില്‍ ടെസ്റ്റ് കളിക്കുന്നു; ട്രോളി ആരാധകര്‍
ട്വന്റി 20 യില്‍ ടെസ്റ്റ് കളിക്കുകയാണ് ധവാന്‍ ചെയ്യുന്നതെന്ന് ആരാധകര്‍ ആരോപിച്ചു
Publish Date: Wed, 10 Apr 2024 (09:01 IST)
Updated Date: Wed, 10 Apr 2024 (09:10 IST)
Shikhar Dhawan: പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാനെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ പഞ്ചാബ് രണ്ട് റണ്‍സിനു തോറ്റതിനു പിന്നാലെയാണ് ധവാനെ വിമര്‍ശിച്ചും പരിഹസിച്ചും ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. സണ്‍റൈസേഴ്‌സിന്റെ 182 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ പഞ്ചാബിനു വേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ വെറും 14 റണ്‍സാണ് നേടിയത്, അതും 16 പന്തുകള്‍ നേരിട്ട് !
ട്വന്റി 20 യില്‍ ടെസ്റ്റ് കളിക്കുകയാണ് ധവാന്‍ ചെയ്യുന്നതെന്ന് ആരാധകര്‍ ആരോപിച്ചു. ധവാന്‍ പാഴാക്കുന്ന പന്തുകളില്‍ പകുതി മധ്യനിരയിലെ ഏതെങ്കിലും യുവാതരത്തിനു ലഭിച്ചിരുന്നെങ്കില്‍ മിക്ക കളികളിലും പഞ്ചാബ് ജയിച്ചേനെ എന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണില്‍ ധവാന്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടത് ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനാണ്.
അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 152 റണ്‍സാണ് ധവാന്‍ ഈ സീസണില്‍ നേടിയിരിക്കുന്നത്. 121 പന്തുകള്‍ ആകെ നേരിട്ടിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റാണ് പരിതാപകരം, വെറും 125.62 ! ധവാനെ മാറ്റിയാല്‍ തന്നെ പഞ്ചാബ് കുറച്ചെങ്കിലും രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകരുടെ വിമര്‍ശനം.