Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാറ്റര്‍മാരെ ഞങ്ങള്‍ നോട്ടമിട്ടിരുന്നില്ല, ബൗളര്‍മാരെ വിളിച്ചെടുക്കുകയായിരുന്നു ഉദ്ദേശം അത് സാധിച്ചു, വൈഭവിന്റെ കഴിവ് ട്രയല്‍സില്‍ ബോധ്യപ്പെട്ടു: രാഹുല്‍ ദ്രാവിഡ്

Dravid

അഭിറാം മനോഹർ

, ബുധന്‍, 27 നവം‌ബര്‍ 2024 (16:39 IST)
Dravid
ഐപിഎല്‍ 2025നായുള്ള താരലേലം അവസാനിച്ചപ്പോള്‍ വലിയ വിമര്‍ശനമാണ് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റിനെതിരെ ഉയരുന്നത്. ടീമിലെ പ്രധാനതാരങ്ങളായിരുന്ന ജോസ് ബട്ട്ലര്‍,ട്രെന്‍ഡ് ബോള്‍ട്ട്, ആര്‍ അശ്വിന്‍ എന്നിവരെ വിട്ടുകൊടുത്തു എന്നത് മാത്രമല്ല മികച്ച ബാറ്റര്‍മാരെയും ഓള്‍റൗണ്ടര്‍മാരെയുമൊന്നും ടീമിനൊപ്പം ചേര്‍ക്കാന്‍ രാജസ്ഥാന് ആയിരുന്നില്ല. നിലവില്‍ 11-13 കളിക്കാരുടെ നല്ല നിര തന്നെയുണ്ടെങ്കിലും താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്ന പക്ഷം ബാക്കപ്പ് ബാറ്റര്‍മാരില്ല എന്നതാണ് രാജസ്ഥാന്റെ ടീമിനെതിരെ ഉയരുന്ന പ്രധാനവിമര്‍ശനം.
 
അതേസമയം താരലേലം താന്‍ ആസ്വദിച്ചെന്നും പ്രധാനമായും ബൗളര്‍മാരെ തന്നെയാണ് രാജസ്ഥാന്‍ ലക്ഷ്യം വെച്ചതെന്നും അതിന് സാധിച്ചതായും ദ്രാവിഡ് പറയുന്നു. പുതിയ എഡിഷനെത്തുമ്പോള്‍ പേസര്‍മാരായി ആകാശ് മധ്വാള്‍, ജോഫ്ര ആര്‍ച്ചര്‍,തുഷാര്‍ ദേഷ്പാണ്ഡെ, ഫസല്‍ ഹഖ് ഫാറൂഖി,ക്വെന മഫാക്ക, അശോക് ശര്‍മ എന്നിനഗെന്‍ മികച്ച നിരയാണ് രാജസ്ഥാനുള്ളത്. മഹീഷ തീക്ഷണ, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ സ്പിന്നര്‍മാരായുണ്ട്. ഹസരങ്കയും യുധ്വീര്‍ ചരകും ഓള്‍ റൗണ്ടര്‍മാരാണ്.
 
മികച്ച ഒരുപിടി ബൗളര്‍മാര്‍ നമുക്കുണ്ട്. അവര്‍ക്കൊപ്പം ജോഫ്ര ആര്‍ച്ചറിനെ പോലൊരു താരം കൂടിയെത്തുന്നത് ടീമിന്റെ ശക്തി ഉയര്‍ത്തും. ഐപിഎല്ലിലെ എല്ലാ ടീമുകളും വലിയ തയ്യാറെടുപ്പുകളോടെയാണ് ലേലത്തിനെത്തിയത്.നിങ്ങള്‍ക്ക് അവിടെ പ്ലാന്‍ എ,ബി,സി,ഡി എന്നിവയൊക്കെ ആവശ്യമായി വരും. അതൊരു വെല്ലുവിളിയാണെങ്കിലും നന്നായി ആസ്വദിച്ചു. 1.1 കോടി മുടക്കി രാജസ്ഥാന്‍ വാങ്ങിയ വൈഭവ് സൂര്യവംശിക്ക് കരിയറില്‍ മുന്നേറാനുള്ള മികച്ച അവസരമാണ് രാജസ്ഥാന്‍ റോയല്‍സിലെ സ്ഥാനമെന്നും ദ്രാവിഡ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെർത്തിലെ സെഞ്ചുറി കാര്യമായി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി കോലി, ബൗളർമാരിൽ ബുമ്ര ഒന്നാം റാങ്കിൽ