Webdunia - Bharat's app for daily news and videos

Install App

Mumbai Indians: ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി ! നാണക്കേട്

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു

രേണുക വേണു
ചൊവ്വ, 2 ഏപ്രില്‍ 2024 (08:51 IST)
Mumbai Indians

Mumbai Indians: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായി മൂന്നാം തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ 15.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. രാജസ്ഥാന്‍ ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് കളിയിലെ താരം. 
 
ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. ഓപ്പണര്‍ രോഹിത് ശര്‍മ അടക്കം മൂന്ന് ബാറ്റര്‍മാര്‍ ഗോള്‍ഡന്‍ ഡക്കായി. 21 പന്തില്‍ 34 റണ്‍സ് നേടിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും 29 പന്തില്‍ 32 റണ്‍സ് നേടിയ തിലക് വര്‍മയുമാണ് മുംബൈയുടെ ടോപ് സ്‌കോറര്‍മാര്‍. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് മുംബൈയുടെ ബോള്‍ട്ടിളക്കിയത്. യുസ്വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റും നാന്ദ്രേ ബര്‍ജര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 
 
മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ റോയല്‍സിനും തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ യഷസ്വി ജയ്‌സ്വാള്‍ (ആറ് പന്തില്‍ 10), ജോസ് ബട്‌ലര്‍ (16 പന്തില്‍ 13) എന്നിവര്‍ അതിവേഗം മടങ്ങി. നായകന്‍ സഞ്ജു സാംസണ്‍ 10 പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായി. ബാറ്റര്‍മാര്‍ കഷ്ടപ്പെട്ട പിച്ചില്‍ 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും അടക്കം 54 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിയാന്‍ പരാഗാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. രവിചന്ദ്രന്‍ അശ്വിന്‍ 16 പന്തില്‍ 16 റണ്‍സ് നേടി. 
 
ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മുംബൈയുടെ മൂന്നാം തോല്‍വിയാണിത്. ഈ സീസണില്‍ ഒരു കളി പോലും മുംബൈ ജയിച്ചിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Pak vs Eng: അപമാനപെരുമഴയിൽ നിന്നും പാകിസ്ഥാന് ആശ്വാസം, ഇംഗ്ലണ്ടിനെ സ്പിൻ കെണിയിൽ പൂട്ടി, 11 ടെസ്റ്റുകൾക്ക് ശേഷം നാട്ടിൽ ആദ്യ ജയം

അവനോട് കലിപ്പിടാൻ നിൽക്കണ്ട, അവൻ ഇപ്പോൾ ഡിഎസ്പിയാണ്, സിറാജിനോട് കോർത്ത കോൺവെയോട് ഗവാസ്കർ

ബംഗ്ലാദേശിനെതിരെ തീ തുപ്പിയ സെഞ്ചുറി, ടി20 റാങ്കിംഗിൽ 91 സ്ഥാനം കയറി സഞ്ജു!

വനിതാ ടി20 ലോകകപ്പിൽ വമ്പൻ അട്ടിമറി, മൈറ്റി ഓസീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ

Rishab Pant Injury: റിഷഭ് പന്തിന് കാൽമുട്ടിലേറ്റ പരിക്ക് സാരമുള്ളതോ?, നിർണായക അപ്ഡേറ്റുമായി ക്യാപ്റ്റൻ രോഹിത് ശർമ

അടുത്ത ലേഖനം
Show comments