സഞ്ജുവിന്റെ രാജസ്ഥാന് പണി കൊടുത്ത് കൊല്‍ക്കത്ത; പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്

പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍

രേണുക വേണു
തിങ്കള്‍, 6 മെയ് 2024 (09:00 IST)
ഐപിഎല്‍ പോയിന്റ് ടേബിളില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എട്ടാം ജയത്തോടെ രാജസ്ഥാന് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നഷ്ടമായി. നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 98 റണ്‍സിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. 
 
പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍. 10 കളികള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് ജയത്തോടെ 16 പോയിന്റാണ് രാജസ്ഥാന് ഉള്ളത്. എന്നാല്‍ ലഖ്‌നൗവിനെതിരായ ജയത്തോടെ കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 11 കളികളില്‍ നിന്ന് എട്ട് ജയവും മൂന്ന് തോല്‍വിയും സഹിതം 16 പോയിന്റ് തന്നെയാണ് കൊല്‍ക്കത്തയ്ക്കും ഉള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് കൊല്‍ക്കത്ത. 
 
0.622 ആണ് രാജസ്ഥാന്റെ നെറ്റ് റണ്‍റേറ്റ്. കൊല്‍ക്കത്തയുടേത് 1.453 ആണ്. 11 കളികളില്‍ നിന്ന് 12 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്നാം സ്ഥാനത്തും 10 കളികളില്‍ നിന്ന് 12 പോയിന്റ് ഉള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദ് നാലാം സ്ഥാനത്തുമാണ്. 11 കളികളില്‍ മൂന്ന് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സാണ് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദയവായി അവരെ ടീമിൽ നിന്നും ഒഴിവാക്കരുത്, ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

India vs South Africa, 2nd ODI: വീണ്ടും ടോസ് നഷ്ടം, ഇന്ത്യ ബാറ്റ് ചെയ്യുന്നു

Virat Kohli vs Gautam Gambhir: പരിശീലകനോടു ഒരക്ഷരം മിണ്ടാതെ കോലി; പേരിനു മിണ്ടി രോഹിത്

ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി ഏഷ്യന്‍ പെയിന്റ്‌സ്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

അടുത്ത ലേഖനം
Show comments