RCB Captain Live Updates: രജതരേഖയിൽ എഴുതിച്ചേർത്തു, ആർസിബിയുടെ പുതിയ നായകനായി രജത് പാട്ടീധാർ
വിരാട് കോലി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
Royal Challengers Bengaluru
RCB Captain Live Updates: ഐപിഎല്‍ 2025 സീസണിലേക്കുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം നായകനെ പ്രഖ്യാപിച്ചു. രാവിലെ 11.30 നാണ് ആര്‍സിബി മാനേജ്‌മെന്റ് നായകനെ പ്രഖ്യാപിക്കുകയെന്നാണ് പറഞ്ഞിരുന്നതെങ്കിലും 11:45 ഓടെയാണ് ആർസിബി പ്രഖ്യാപനം നടത്തിയത്.
വിരാട് കോലി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ യുവതാരവും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലും തുടരുന്ന രജത് പട്ടീദാറിനാണ് ആർസിബി അവസരം നൽകിയത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലില്‍ എത്തിച്ചതില്‍ നായകന്‍ കൂടിയായ പട്ടീദാറിന്റെ പങ്ക് വളരെ വലുതായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാമന്‍ കൂടിയായിരുന്നു പട്ടീദാര്‍. ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെ പേരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആര്‍സിബി പരിഗണിച്ചിരുന്നു.
ആര്‍സിബി ടീം: വിരാട് കോലി, രജത് പട്ടീദാര്‍, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍, സ്വസ്തിക് ച്ഛിക്കാര, ലിയാം ലിവിങ്സ്റ്റണ്‍, ക്രുണാല്‍ പാണ്ഡ്യ, സ്വപ്‌നില്‍ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേക്കബ് ബെതേല്‍, മനോജ് ബന്‍ഡാഗെ, ജോഷ് ഹെയ്‌സല്‍വുഡ്, റാഷിക് ദാര്‍, സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, ലുങ്കി എന്‍ഗിഡി, അഭിനന്ദന്‍ സിങ്, മോഹിത് രതീ, യാഷ് ദയാല്‍