Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചേസ് മാസ്റ്റർ റിങ്കു തന്നെ, ഫിനിഷിംഗിൽ സ്ട്രൈക്ക്റേറ്റ് 400നടുത്ത്

ചേസ് മാസ്റ്റർ റിങ്കു തന്നെ, ഫിനിഷിംഗിൽ സ്ട്രൈക്ക്റേറ്റ് 400നടുത്ത്
, ശനി, 15 ഏപ്രില്‍ 2023 (10:19 IST)
ഇന്ത്യൻ ക്രിക്കറ്റിന് നിരവധി പ്രതിഭകളെ സമ്മാനിച്ച ടൂർണമെൻ്റാണ് ഐപിഎൽ. ഹാർദ്ദിക് പാണ്ഡ്യയും ഇഷാൻ കിഷനും ബുമ്രയുമടക്കം നിരവധി താരങ്ങൾ ഐപിഎല്ലിലെ കണ്ടെത്തലുകളാണ്. പുതിയ ഐപിഎൽ സീസണിലും ഇന്ത്യയ്ക്ക് മുതൽക്കൂട്ടായേക്കാവുന്ന ഒരു താരത്തിൻ്റെ സൂചനകളാണ് കൊൽക്കത്തയുടെ റിങ്കു സിംഗ് നൽകുന്നത്.
 
ബാറ്റിംഗിൽ ഹാർദ്ദിക് പാണ്ഡ്യ നിറം മങ്ങിയതോടെ ടി20 ക്രിക്കറ്റിൽ മികച്ച ഫിനിഷർമാരെ തേടുന്ന ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നതാണ് ഐപിഎല്ലിൽ റിങ്കു സിംഗ് നടത്തുന്ന പ്രകടനങ്ങൾ. ഏത് സമ്മർദ്ദഘട്ടത്തിലും യാതൊരു പതർച്ചയുമില്ലാതെ ബാറ്റ് ചെയ്യാനാകുന്നു എന്നതാണ് റിങ്കുവിൻ്റെ പ്രധാന പോസിറ്റീവ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ചേസിംഗിൽ അവസാന ഓവറിൽ 5 സിക്സറുകൾ നേടിയ സംഭവം ക്രിക്കറ്റ് ലോകത്ത് തന്നെ അപൂർവ്വ സംഭവമാണ്.
 
റൺചേസിൽ 20മത് ഓവറിൽ ഇതുവരെ 14 പന്തുകളാണ് റിങ്കു നേരിട്ടത്. ഇത്രയും ബോളിൽ നിന്നും 55 റൺസാണ് റിങ്കു വാരികൂട്ടിയത്. 392.8 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക്റേറ്റോടെയാണ് താരത്തിൻ്റെ പ്രകടനം. ഈ സീസണിലെ ആദ്യ 2 മാച്ചുകളിലും മികച്ച പ്രകടനം നടത്താതിരുന്ന റിങ്കു കഴിഞ്ഞ മത്സരത്തിൽ ഹൈദരബാദിനെതിരെയും ടീമിന് നിർണായകമായ സംഭാവനകൾ നൽകിയിരുന്നു. മഹേന്ദ്ര സിംഗ് ധോനിയ്ക്ക് ശേഷം മികച്ചൊരു ഫിനിഷറെ തേടുന്ന ഇന്ത്യൻ ക്രിക്കറ്റിന് റിങ്കു സിംഗ് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാൾ മികച്ച താരമെന്നത് ശരി തന്നെ, പക്ഷേ ഇത് ക്രിക്കറ്റാണ് സ്വന്തം നേട്ടം ലക്ഷ്യമാക്കളിക്കരുത്: ഗില്ലിനെതിരെ സെവാഗ്