Publish Date: Mon, 11 Mar 2024 (19:24 IST)
Updated Date: Mon, 11 Mar 2024 (19:17 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 16മത് സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായി റിഷഭ് പന്ത് തിരിച്ചെത്തും. നാഷണല്‍ ക്രിക്കറ്റ് അക്കാദമി താരത്തിന് എന്‍ ഒ സി നല്‍കിയതോടെയാണ് ഐപിഎല്ലില്‍ താരം കളിക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായത്. അതേസമയം പരിക്കില്‍ നിന്നും മോചിതനായ താരം കീപ്പ് ചെയ്യുമോ എന്ന് വ്യക്തമല്ല.
ലഭിക്കുന്ന സൂചനകള്‍ പ്രകാരം വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നതിനുള്ള ക്ഷമത പന്ത് നേടികഴിഞ്ഞു. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ കീപ്പറായി തന്നെയാകും പന്ത് തിരിച്ചെത്തുക. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം പന്തിന്റെ തിരിച്ചുവരവില്‍ സന്തോഷത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. 2022ലെ ന്യൂ ഇയര്‍ രാത്രിയിലായിരുന്നു പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. അപകടത്തിന് ശേഷം ബിസിസിഐ തന്നെയായിരുന്നു പന്തിന് ആവശ്യമാായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയത്. 2016 മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമാണ് പന്ത്.
അഭിറാം മനോഹർ
Publish Date: Mon, 11 Mar 2024 (19:24 IST)
Updated Date: Mon, 11 Mar 2024 (19:17 IST)