Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു !

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.22 നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

രേണുക വേണു
തിങ്കള്‍, 31 മാര്‍ച്ച് 2025 (08:55 IST)
Riyan Parag
Riyan Parag: രാജസ്ഥാന്‍ റോയല്‍സ് താല്‍ക്കാലിക നായകന്‍ റിയാന്‍ പരാഗിനു ബിസിസിഐയുടെ പിഴ. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് താരം പിഴയടയ്‌ക്കേണ്ടത്. 12 ലക്ഷം രൂപയാണ് പരാഗ് പിഴയായി അടയ്‌ക്കേണ്ടത്. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഈ സീസണില്‍ ഒരു ടീമിനു ലഭിക്കുന്ന ആദ്യ പിഴയാണ് ഇത്. 
 
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.22 നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം മത്സരത്തില്‍ ആറ് റണ്‍സിനു രാജസ്ഥാന്‍ ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 
 
സഞ്ജു സാംസണിനു പകരമാണ് പരാഗ് രാജസ്ഥാന്റെ താല്‍ക്കാലിക നായകസ്ഥാനം വഹിക്കുന്നത്. അടുത്ത മത്സരത്തില്‍ സഞ്ജു നായകസ്ഥാനത്ത് തിരിച്ചെത്തും. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാനെ നയിക്കുക പരാഗ് ആണെന്ന് ഫ്രാഞ്ചൈസി നേരത്തെ അറിയിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

Tilak Varma : ഈ മെല്ലെപ്പോക്ക് ശരിയല്ലല്ലോ, തിലകിന് മാറ്റി സഞ്ജുവിനെ കൊണ്ടുവരു, സോഷ്യൽ മീഡിയയിൽ വിമർശനം

ബാബറെവിടെ?, നമീബിയക്കെതിരെ സൂപ്പർ താരത്തെ ഡീമോട്ട് ചെയ്ത് പാകിസ്ഥാൻ, തന്ത്രപരമായ തീരുമാനമെന്ന് വിശദീകരണം

ഹാർദ്ദിക്കിന് സ്ട്രൈക്ക് നൽകാതെ റിങ്കു, മുഖം കടുപ്പിച്ച് ഹാർദ്ദിക്, അവസാന ഓവറിൽ കല്ലുകടി

തോറ്റിട്ടില്ല എന്നത് സത്യം തന്നെ, എന്നാൽ എപ്പോൾ വേണമെങ്കിലും തോൽക്കാം, ഇന്ത്യൻ വിജയങ്ങൾക്ക് പവർ പോര

Abhishek Sharma : "ഡക്കാഭിഷേകം" തുടർച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിന് മടങ്ങി അഭിഷേക്, സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആശങ്ക

അടുത്ത ലേഖനം
Show comments