Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rajasthan Royals vs Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി

നായകന്‍ ഋതുരാജ് ഗെയ്ക്വാദ് അര്‍ധ സെഞ്ചുറി (44 പന്തില്‍ 63) നേടിയെങ്കിലും ചെന്നൈയ്ക്ക് ജയം സമ്മാനിക്കാന്‍ സാധിച്ചില്ല

Chennai Super Kings

രേണുക വേണു

, തിങ്കള്‍, 31 മാര്‍ച്ച് 2025 (08:20 IST)
Chennai Super Kings

Rajasthan Royals vs Chennai Super Kings: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ആറ് റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. രാജസ്ഥാന്‍ താരം നിതീഷ് റാണയാണ് കളിയിലെ താരം. 
 
നായകന്‍ ഋതുരാജ് ഗെയ്ക്വാദ് അര്‍ധ സെഞ്ചുറി (44 പന്തില്‍ 63) നേടിയെങ്കിലും ചെന്നൈയ്ക്ക് ജയം സമ്മാനിക്കാന്‍ സാധിച്ചില്ല. രവീന്ദ്ര ജഡേജ 22 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹുല്‍ ത്രിപാഠി 19 പന്തില്‍ 23 റണ്‍സും ശിവം ദുബെ 10 പന്തില്‍ 18 റണ്‍സും നേടി. രാജസ്ഥാനായി വനിന്ദു ഹസരംഗ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചറിനും സന്ദീപ് ശര്‍മയ്ക്കും ഓരോ വിക്കറ്റ്. 
 
നിതീഷ് റാണ 36 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം 81 റണ്‍സ് നേടി രാജസ്ഥാന്റെ ടോപ് സ്‌കോററായി. റിയാന്‍ പരാഗ് 28 പന്തില്‍ 37, സഞ്ജു സാംസണ്‍ 16 പന്തില്‍ 20 എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ചെന്നൈ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ സീസണില്‍ തോല്‍ക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Hardik Pandya vs R Sai Kishore: 'ഒന്നു പോടെയ്'; സായ് കിഷോറിനെ ചൊറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ, ഒടുവില്‍ 'തുഴച്ചില്‍' നാണക്കേട് (വീഡിയോ)