Select Your Language

Notifications

webdunia
webdunia
webdunia
webdunia

12 വർഷമായി ഐപിഎല്ലിൽ കളിക്കുന്ന, ഞാൻ ഇന്നുവരെ ഒപ്പം കളിച്ചവരിൽ മികച്ച ക്യാപ്റ്റൻ സഞ്ജു: സന്ദീപ് ശർമ

Sanju samson

അഭിറാം മനോഹർ

, വെള്ളി, 8 നവം‌ബര്‍ 2024 (17:31 IST)
ഐപിഎല്ലില്‍ 12 വര്‍ഷമായി പല ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ടെങ്കിലും താന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണാണെന്ന് വെറ്ററന്‍ താരമായ സന്ദീപ് ശര്‍മ. മത്സരത്തില്‍ എത്രത്തോളം സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്നാലും ആ സമ്മര്‍ദ്ദത്തിന്റെ ഒരംശം പോലും സഹതാരങ്ങളിലേക്ക് എത്താതെ നോക്കുന്നതില്‍ സഞ്ജുവിന് പ്രത്യേക കഴിവ് തന്നെയുണ്ടെന്നും സന്ദീപ് ശര്‍മ വ്യക്തമാക്കി.
 
 2023 സീസണില്‍ ആരും വാങ്ങാതിരുന്ന തന്നെ രാജസ്ഥാന്‍ സ്വന്തമാക്കുന്നതിന് കാരണമായത് സഞ്ജു സാംസണാണെന്ന് നേറത്തെ സന്ദീപ് ശര്‍മ വ്യക്തമാക്കിയിരുന്നു. ഈ സീസണില്‍ താരലേലത്തിന് മുന്‍പായി രാജസ്ഥാന്‍ നിലനിര്‍ത്തുന്ന താരങ്ങളില്‍ സന്ദീപ് ശര്‍മയും ഉള്‍പ്പെട്ടിരുന്നു. അണ്‍ക്യാപ്ഡ് താരങ്ങളുടെ പട്ടികയില്‍ 4 കോടി നല്‍കിയാണ് സന്ദീപിനെ ക്ലബ് നിലനിര്‍ത്തിയത്.
 
 സഞ്ജു താന്‍ അര്‍ഹിക്കുന്നതിലേരെ വിശ്വാസം തന്നില്‍ അര്‍പ്പിച്ചുവെന്നാണ് സന്ദീപ ശര്‍മ പറയുന്നത്. 2023ലെ സീസണില്‍ ഒരു ടീമും വാങ്ങാതിരുന്നപ്പോള്‍ പരിശീലനം തുടരണമെന്നും രാജസ്ഥാന്‍ ടീമില്‍ അവസരമുണ്ടെന്നും പറഞ്ഞത് സഞ്ജുവാണ്. മാനസികമായി തളര്‍ന്നിരുന്ന സമയത്ത് സഞ്ജുവിന്റെ ഫോണ്‍ കോള്‍ നല്‍കിയ ആത്മവിശ്വാസം വലുതാണ്. നായകനെന്ന നിലയില്‍ എപ്പോഴും സഹതാരങ്ങളെ പിന്തുണയ്ക്കുന്ന ലീഡര്‍ കൂടിയാണ് സഞ്ജു. സന്ദീപ് ശര്‍മ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു പന്തല്ലെ ആ വരുന്നത്, വഴി മാറികൊടുത്തേക്കാം, സോഷ്യല്‍ മീഡിയയില്‍ ട്രോളേറ്റ് വാങ്ങി കെ എല്‍ രാഹുലിന്റെ പുറത്താകല്‍