Publish Date: Tue, 03 May 2022 (15:30 IST)
Updated Date: Tue, 03 May 2022 (15:33 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം തോറ്റതിനു പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെതിരെ വിമര്‍ശനം. സഞ്ജുവിന്റെ ഇന്നിങ്‌സാണ് തോല്‍വിക്ക് കാരണമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ കമന്റ് ചെയ്തു.
കൊല്‍ക്കത്തയ്‌ക്കെതിരെ 49 പന്തുകളില്‍ നിന്ന് 54 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. സ്‌ട്രൈക് റേറ്റ് വെറും 110.20 ആണ്. നിശ്ചിത 20 ഓവറില്‍ രാജസ്ഥാന് എടുക്കാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് മാത്രം ! ഇഴഞ്ഞുനീങ്ങിയ സഞ്ജുവിന്റെ ഇന്നിങ്‌സാണ് ടീം ടോട്ടല്‍ 152 ല്‍ ഒതുക്കിയതെന്നാണ് രാജസ്ഥാന്‍ ആരാധകര്‍ അടക്കം കുറ്റപ്പെടുത്തുന്നത്.
കളി കുറച്ച് കൂടി നന്നായി ഫിനിഷ് ചെയ്യാമായിരുന്നു. ടീം ടോട്ടല്‍ 15-20 റണ്‍സ് കുറവായിരുന്നു. ഡെത്ത് ഓവറുകളില്‍ കുറച്ച് കൂടി റണ്‍സ് വരണമായിരുന്നെന്നും സഞ്ജു പറഞ്ഞു. എന്നാല്‍, ഡെത്ത് ഓവറുകളില്‍ അല്ല മധ്യ ഓവറുകളിലാണ് റണ്‍സ് വരാതിരുന്നതെന്നും അതിനു കാരണം സഞ്ജുവിന്റെ മെല്ലെപ്പോക്ക് ഇന്നിങ്‌സ് ആണെന്നുമാണ് പലരുടേയും അഭിപ്രായം.