അവസാന ഓവറുകളില്‍ റണ്‍സ് വേണമായിരുന്നെന്ന് സഞ്ജു; മെല്ലെപ്പോയത് നിങ്ങള്‍ തന്നെയല്ലേ എന്ന് ആരാധകര്‍

Webdunia
ചൊവ്വ, 3 മെയ് 2022 (15:30 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം തോറ്റതിനു പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെതിരെ വിമര്‍ശനം. സഞ്ജുവിന്റെ ഇന്നിങ്‌സാണ് തോല്‍വിക്ക് കാരണമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ കമന്റ് ചെയ്തു. 
 
കൊല്‍ക്കത്തയ്‌ക്കെതിരെ 49 പന്തുകളില്‍ നിന്ന് 54 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. സ്‌ട്രൈക് റേറ്റ് വെറും 110.20 ആണ്. നിശ്ചിത 20 ഓവറില്‍ രാജസ്ഥാന് എടുക്കാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് മാത്രം ! ഇഴഞ്ഞുനീങ്ങിയ സഞ്ജുവിന്റെ ഇന്നിങ്‌സാണ് ടീം ടോട്ടല്‍ 152 ല്‍ ഒതുക്കിയതെന്നാണ് രാജസ്ഥാന്‍ ആരാധകര്‍ അടക്കം കുറ്റപ്പെടുത്തുന്നത്. 
 
കളി കുറച്ച് കൂടി നന്നായി ഫിനിഷ് ചെയ്യാമായിരുന്നു. ടീം ടോട്ടല്‍ 15-20 റണ്‍സ് കുറവായിരുന്നു. ഡെത്ത് ഓവറുകളില്‍ കുറച്ച് കൂടി റണ്‍സ് വരണമായിരുന്നെന്നും സഞ്ജു പറഞ്ഞു. എന്നാല്‍, ഡെത്ത് ഓവറുകളില്‍ അല്ല മധ്യ ഓവറുകളിലാണ് റണ്‍സ് വരാതിരുന്നതെന്നും അതിനു കാരണം സഞ്ജുവിന്റെ മെല്ലെപ്പോക്ക് ഇന്നിങ്‌സ് ആണെന്നുമാണ് പലരുടേയും അഭിപ്രായം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

വനിതാ ലോകകപ്പിൽ സെമിയുറപ്പിച്ച് 3 ടീമുകൾ, ബാക്കിയുള്ളത് ഒരേ ഒരു സ്ഥാനം, ഇന്ത്യയ്ക്ക് സാധ്യതയുണ്ടോ?

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

അടുത്ത ലേഖനം
Show comments