Shreyas Iyer: തീരുമാനം എടുക്കുന്നത് നായകനാണ്, പക്ഷേ ഡഗൗട്ടിൽ ഇരുന്നവർ ക്രെഡിറ്റ് കൊണ്ടുപോയി, ശ്രേയസിന് ആവശ്യമായ ക്രെഡിറ്റ് ലഭിച്ചില്ല, എന്നാൽ ഇന്ന് സ്ഥിതി മാറി

അഭിറാം മനോഹർ
തിങ്കള്‍, 19 മെയ് 2025 (20:21 IST)
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്ലേ ഓഫ് യോഗ്യത നേടികൊടുത്ത നായകന്‍ ശ്രേയസ് അയ്യരിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. 2024ല്‍ കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടനേട്ടത്തിലേക്ക് നയിച്ചത് ശ്രേയസ് ആയിരുന്നെങ്കിലും ഡഗൗട്ടില്‍ ഇരുന്നവരാണ് അതിന്റെ ക്രെഡിറ്റ് കൊണ്ടുപോയതെന്നും അര്‍ഹിച്ച പ്രശംസ അന്ന് ശ്രേയസിന് ലഭിച്ചില്ലെന്നും ഗവാസ്‌കര്‍ പറയുന്നു. 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായിരുന്ന ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ടാണ് ഗവാസ്‌കറുടെ പ്രസ്താവന.
 
ഐപിഎല്ലില്‍ കിരീടം നേടികൊടുത്തിട്ടും 2024ലെ താരലേലത്തിന് മുന്‍പായി കൊല്‍ക്കത്ത ശ്രേയസ് അയ്യരെ റിലീസ് ചെയ്തിരുന്നു. താരലേലത്തില്‍ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്. ബാറ്ററെന്ന നിലയില്‍ 11 മത്സരങ്ങളില്‍ നിന്നും 50.63 ശരാശരിയില്‍ 405 റണ്‍സ് ശ്രേയസ് ഇതിനകം പഞ്ചാബിനായി നേടികഴിഞ്ഞു. നായകനെന്ന നിലയില്‍ 2014ന് ശേഷം ആദ്യമായി പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാനും ശ്രേയസിനായി. ഇതോടെയാണ് നായകനാണ് ഡഗൗട്ടില്‍ ഇരിക്കുന്നവരല്ല മൈതാനത്ത് തീരുമാനമെടുക്കുന്നതെന്ന പ്രതികരണവുമായി ഗവാസ്‌കര്‍ രംഗത്ത് വന്നത്. ഈ വര്‍ഷം പഞ്ചാബിന്റെ ഹെഡ് കോച്ച് റിക്കി പോണ്ടിംഗാണ്. അനാവശ്യമായ ക്രെഡിറ്റ് പോണ്ടിംഗ് എടുക്കുന്നില്ല. ശ്രേയസിന് അതുകൊണ്ട് തന്നെ നീതി ലഭിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ആളുകള്‍ അവനെ അംഗീകരിക്കുന്നു. ഗവാസ്‌കര്‍ പറഞ്ഞു.
 
 നേരത്തെ 2019ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഫൈനലില്‍ എത്തിക്കുമ്പോള്‍ കോച്ചായി റിക്കി പോണ്ടിംഗും നായകനായി ശ്രേയസ് അയ്യരുമാണ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നത്. പഞ്ചാബ് കിംഗ്‌സില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ 10 വര്‍ഷത്തിന് ശേഷം പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാനും ഈ ജോഡിക്കായി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതിയോ ലോറയോ? ഐസിസി പ്ലെയർ ഓഫ് ദ മന്തിനായി കടുത്ത മത്സരം

ദീപ്തിയെ നിലനിർത്താതെ ഞെട്ടിച്ച് യുപി വാരിയേഴ്സ്, കൃത്യമായ കാരണമുണ്ടെന്ന് പരിശീലകൻ അഭിഷേക് നായർ

മാസം 4 ലക്ഷം പോര, പ്രതിമാസം നൽകുന്ന തുക ഉയർത്തണം, മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ

Alyssa Healy: തോൽവി മാനസികമായി തളർത്തി, ഫൈനൽ മത്സരം കണ്ടില്ലെന്ന് അലിസ്സ ഹീലി

സ്മൃതി മന്ദാനയ്ക്ക് 3.5 കോടി, ഹർമൻ 2.5 കോടി, ലോറയേയും ദീപ്തിയേയും റീട്ടെയ്ൻ ചെയ്തില്ല, വനിതാ ഐപിഎൽ റിട്ടെൻഷൻ ലിസ്റ്റ് ഇങ്ങനെ

അടുത്ത ലേഖനം
Show comments